വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിതർക്ക് ജോലി വാഗ്ദാനം ചെയ്ത് കെ പി ഗ്രൂപ്പ്
ദുബായ് :വയനാട്ടിലും വിലങ്ങാടും ഉരുൾപൊട്ടൽ ബാധിതർക്ക് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.പി ഗ്രൂപ്പ് ജോലി വാഗ്ദാനം ചെയ്തു. ദുരന്ത ബാധിതരായവരിൽ അർഹരായവർക്ക് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ഒഴിവുകളിലാണ് നിയമിക്കുക.
നിലവിൽ സൂപ്പർമാർക്കറ്റുകളിൽ അക്കൗണ്ടിങ്, മർച്ചൻഡൈസർ, റസ്റ്ററന്റ് ആൻഡ് കഫേകളിൽ ബില്ലിങ്, വെയ്റ്റർ, മൊബൈൽ ഷോപ്പുകളിൽ ടെക്നീഷൻ, സെയിൽസ് സ്റ്റാഫ് മുതലായ തസ്തികകളിലേക്കാണ് നിയമനം. യുഎഇയിലാണ് നിയമനം. kpgrouphr1@gmail.com ഇമെയിലിലേക്കോ +971561885464 നമ്പറിലേക്ക് വാട്സാപ് ആയോ സിവി അയയ്ക്കാം.