താജ്മഹലിനുള്ളില്‍ വെള്ളക്കുപ്പികള്‍ക്ക് നിരോധിച്ചു; ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
താജ്മഹലിനുള്ളില്‍ വെള്ളക്കുപ്പികള്‍ക്ക് നിരോധനം. സന്ദര്‍ശകരും ഗൈഡുമാരും താജ്മഹലിനകത്തേക്ക് വെള്ളക്കുപ്പികള്‍ കൊണ്ടുവരുന്നത് നിരോധിച്ചുകൊണ്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉത്തരവിറക്കി. താജ്മഹലിനുള്ളില്‍ ജലാഭിഷേകം നടത്തിയതിന് രണ്ട് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പിടിയിലായ പശ്ചാത്തലത്തിലാണ് ഈ നീക്കം.
താജ്മഹല്‍ ചമേലി ഫാര്‍ഷ് മുതല്‍ പ്രധാന മിനാരം വരെയുള്ള പ്രദേശത്താണ് വെള്ളക്കുപ്പികള്‍ നിരോധിച്ചിരിക്കുന്നത്. അതേസമയം ഈ നടപടിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ചൂടുകാലത്ത് വെള്ളക്കുപ്പികളില്ലാതെ വിനോദസഞ്ചാരികള്‍ക്ക് താജ്മഹലിലെ കാഴ്ചകള്‍ കാണാന്‍ കഴിയില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
കൊടും ചൂടില്‍ സന്ദര്‍ശകര്‍ തലകറങ്ങി വീഴുന്നത് സംഭവങ്ങള്‍ പോലും ഉണ്ടാവാറുണ്ട്. ഈ സാഹചര്യത്തില്‍ വെള്ളക്കുപ്പികള്‍ വിലക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം വലിയ ബുദ്ദിമുട്ടുകള്‍ സൃഷ്ടിക്കും. വിദേശ സഞ്ചാരികളും താജ്മഹലിലേക്ക് വരുന്നത് കുറയുമെന്നും പ്രദേശവാസികളും ടൂറിസം ജീവനക്കാരും പറയുന്നു.