അപര്‍ണക്ക് സര്‍പ്രൈസുമായി ജീവ
അഭിനയവും അവതരണവും വ്‌ളോഗുമൊക്കെയായി സജീവമാണ് ജീവയും അപര്‍ണയും. കാബിന്‍ ക്രൂ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയ അപര്‍ണ കണ്ടന്റ് ക്രിയേഷനുമായി ആക്ടീവാണ്. ഏറെ ആസ്വദിച്ചാണ് വ്‌ളോഗ് ചെയ്യുന്നതെന്ന് അപര്‍ണ തന്നെ പറഞ്ഞിരുന്നു. ജീവിതത്തിലെ വിശേഷങ്ങളും പ്രൊഫഷനിലെ കാര്യങ്ങളുമെല്ലാം വ്‌ളോഗുകളില്‍ ഉള്‍പ്പെടുത്താറുണ്ട്. പഴയ ചാനല്‍ അവസാനിപ്പിച്ച് പുതിയത് തുടങ്ങി നിമിഷനേരം കൊണ്ട് തന്നെ ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കിയിരുന്നു ഇവര്‍. മുന്‍പത്തപ്പോലെ ഇനിയും ഞങ്ങളെ പിന്തുണയ്ക്കണമെന്ന് ഇരുവരും പറഞ്ഞിരുന്നു.
യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് ജീവയും അപര്‍ണയും. ഇസ്താംബുള്‍ യാത്രയുടെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കിടുന്നുണ്ട് ഇവര്‍. അപര്‍ണയ്ക്ക് നല്‍കിയൊരു സര്‍പ്രൈസിനെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.
എന്റെ രാജകുമാരിക്ക് സര്‍പ്രൈസ് എന്ന് പറഞ്ഞായിരുന്നു ബൊക്കെയുമായി ജീവ അപര്‍ണയ്ക്ക് അരികിലേക്ക് എത്തിയത്. ഇത് അവള്‍ക്ക് ഇഷ്ടമാവുമെന്നുറപ്പാണെന്നും ജീവ പറയുന്നുണ്ടായിരുന്നു. ഷിട്ടൂ എന്ന് വിളിച്ച് ബൊക്കെ നല്‍കിയപ്പോള്‍ അതീവ സന്തോഷത്തോടെയായിരുന്നു അപര്‍ണ അത് സ്വീകരിച്ചത്. അപര്‍ണ തോമസിനോട് ജീവ ചെയ്തത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും എന്നായിരുന്നു ജീവ നല്‍കിയ ക്യാപ്ഷന്‍. അപര്‍ണയായിരുന്നു ആദ്യം കമന്റുമായെത്തിയത്.
ചെറുപ്രായത്തില്‍ കല്യാണം കഴിച്ചതില്‍ സങ്കടം തോന്നിയിട്ടില്ലെന്ന് നേരത്തെ ജീവയും അപർണയും പറഞ്ഞിരുന്നു. ചേരുന്നൊരാളെ കിട്ടിയാല്‍ നേരത്തെ കല്യാണം കഴിക്കുന്നതില്‍ തെറ്റില്ല. വൈകിപ്പോവുന്നതോ, നേരത്തെ ആവുന്നതോ അല്ല വിഷയം. പാര്‍ട്‌നര്‍ എങ്ങനെയാണ് എന്നതാണ് പ്രധാനം. എന്നെ സംബന്ധിച്ച് വിവാഹം കഴിഞ്ഞപ്പോഴാണ് ഞാന്‍ കുറേക്കൂടി നല്ലതായത്. സീറോയില്‍ നിന്നല്ല മൈനസില്‍ നിന്നും തുടങ്ങിയവരാണ് ഞങ്ങള്‍. പ്രതിസന്ധികളും വെല്ലുവിളികളും ഒക്കെയുണ്ടായിരുന്നു ആദ്യം. എല്ലാം നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്നും ഇരുവരും നേരത്തെ പങ്കുവെച്ചിട്ടുണ്ട്.