തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കിടെ ഗ്ലൗസ് മുറിവിൽ തുന്നിച്ചേർത്തെന്ന് പരാതി
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കിടെ ഗ്ലൗസ് മുറിവിൽ തുന്നിച്ചേർത്തെന്ന് പരാതി. മുതുകിലെ മുഴ നീക്കംചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം മുറിവിൽ ഗ്ലൗസ് ചേർത്തുവച്ച് തുന്നിയെന്നാണ് ആരോപണം. സംഭവത്തിൽ, രോഗിയും തിരുവനന്തപുരം ബീമാപള്ളി സ്വദേശിയുമായ ഷിനു പോലീസിൽ പരാതി നൽകി.
വേദനയും പഴുപ്പും അസഹ്യമായതോടെ പരിശോധിച്ചപ്പോഴാണ് ഗ്ലൗസ് ശരീരത്തിന് അകത്തുവെച്ച് തുന്നിയത് ശ്രദ്ധയിൽപ്പെട്ടതെന്നാണ് ഇദ്ദേഹം പറയുന്നത്. ജനറൽ ആശുപത്രിയിലെ പ്രധാന ഡോക്ടറാണ് ശസ്ത്രക്രിയ ചെയ്തതെന്നും ഷിനു പറഞ്ഞു.
അതേസമയം, സംഭവത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നും മുറിവിലുള്ളത് ഗ്ലൗസിന്റെ ഭാഗംതന്നെയാണെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.