ബ്രെഡ് കൊണ്ട് ഒരു കിടിലന്‍ ദോശ
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
ബ്രെഡ് -5 സ്ലൈസ്
ദോശമാവ്- അര ഗ്ലാസ്
ഉപ്പ് – 1/2 സ്പൂൺ
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേയ്ക്ക് ആദ്യം ആവശ്യത്തിന് ബ്രെഡ് ചെറിയ കഷണങ്ങളായിട്ട് മുറിച്ച് ചേർത്തുകൊടുക്കുക. ഇനി അതിലേയ്ക്ക് തന്നെ ദോശ മാവ് കൂടി ചേർത്ത് കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേയ്ക്ക് ഒഴിച്ച് വയ്ക്കുക. ഇനി ദോശക്കല്ല് ചൂടായി വരുമ്പോൾ അതിലേയ്ക്ക് മാവ് ഒഴിച്ചു നല്ല മൊരിഞ്ഞ ദോശ തയ്യാറാക്കി എടുക്കാവുന്നതാണ്. ദോശ മൊരിയുന്ന സമയത്ത് ഇതിലേയ്ക്ക് നെയ്യോ അല്ലെങ്കിൽ ബട്ടറോ ചേർത്തു കൊടുക്കാവുന്നതാണ്.