സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും; ഒരു ജില്ലയിലും മുന്നറിയിപ്പുകളില്ല

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെ സ്വാധീനം കുറഞ്ഞതാണ് മഴ കുറയാൻ കാരണം.

മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും വയനാട് ദുരന്തത്തിന്‍റെ അടക്കം പശ്ചാത്തലത്തിൽ ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

അതേസമയം, ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയിൽ നടത്തുന്ന തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്. ഇന്ന് ആറ് സോണുകളായാണ് തിരച്ചിൽ നടത്തുക. സൂചിപ്പാറയിലെ സൺറൈസ് വാലിയിൽ പ്രത്യേകസംഘത്തെ ഹെലികോപ്റ്ററിൽ എത്തിച്ച് തിരച്ചിൽ നടത്തും. ചെങ്കുത്തായ പാറയടക്കമുള്ള ഈ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്കരമായതിനാൽ സന്നദ്ധ പ്രവർത്തകരുണ്ടാവില്ല.

കല്പറ്റയിൽ നിന്ന് പ്രത്യേക സംഘം ഹെലികോപ്റ്ററില്‍ സൺറൈസ് വാലി മേഖലയിൽ എത്തും. സൈനികർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങി 12 പേരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുക. ഇവിടെ മൃതദേഹങ്ങൾ ഉണ്ടെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *