കേരള പത്രപ്രവർത്തക യൂണിയന് പുതിയ ഭാരവാഹികൾ
തൃശൂർ : കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) പ്രസിഡന്റായി കെ പി റെജിയെയും (മാധ്യമം) ജനറൽ സെക്രട്ടറിയായി സുരേഷ് എടപ്പാളിനെയും(ജനയുഗം) തെരഞ്ഞെടുത്തു. വാശിയേറിയ തെരഞ്ഞെടുപ്പിൽ സാനു ജോർജ് തോമസിനെ (മനോരമ) 117 വോട്ടുകൾക്കാണ് മുൻ പ്രസിഡന്റ് കൂടിയായ കെ.പി. റെജി തോൽപ്പിച്ചത്. നിലവിലെ ജനറൽ സെക്രട്ടറിയായ കിരൺ ബാബുവിനെ (ന്യൂസ് 18 കേരളം) 30 വോട്ടുകൾക്കാണ് സുരേഷ് എടപ്പാൾ പരാജയപ്പെടുത്തിയത്.