വയനാടിന് കിംസ്ഹെൽത്തിന്റെ സാന്ത്വനം

പ്രകൃതി ദുരന്തം നാശം വിതച്ച വയനാടിന് കിംസ്ഹെൽത്തിന്റെ സാന്ത്വനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി. കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള, മുഖ്യമന്ത്രിക്ക് നേരിട്ട് ഒരു കോടി രൂപയുടെ ചെക്ക് നൽകി. എടിഇ പി.ആർ.ഒ അലക്സ് പാപ്പച്ചൻ, കിംസ്ഹെൽത്ത് എക്സിക്യൂട്ടിവ് ഡയറക്ടർ ഇ.എം നജീബ്, എച്ച് ആർ ഗ്രൂപ്പ് ഹെഡ് കൃപേഷ് ഹരിഹരൻ, ഹെൽത്ത്കെയർ പ്രൊമോഷൻസ് എ.ജി.എം സഫർ ഇക്ബാൽ എന്നിവർ തുക കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു.