‘ ഐശ്വര്യ അദ്ദേഹത്തിന് മരുമകള്‍ അല്ല മകളാണ്’; ജയ ബച്ചന്‍
മുംബൈ : ബച്ചൻ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന വാര്‍ത്തയാണ് നിരന്തരം അടുത്തിടെ മാധ്യമങ്ങളില്‍ തലക്കെട്ടായത്. അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായ് ബച്ചന്‍റെയും ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടെന്നും. അതിന്‍റെ ഭാഗമായി ബച്ചന്‍ കുടുംബവുമായി ഐശ്വര്യ അകല്‍ച്ചയിലാണ് എന്നാണ് വാര്‍ത്തകള്‍ വന്നത്. അടുത്തിടെ ആനന്ത് അംബാനി കല്ല്യാണത്തിന്‍റെ വീഡിയോയും, അഭിഷേകിന്‍റെ സോഷ്യല്‍ മീഡിയ ഇടപെടലും എല്ലാം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ ഗോസിപ്പ് കാലത്തില്‍ അമിതാഭ് ബച്ചനും മരുമകളായ ഐശ്വര്യ റായ് ബച്ചനും തമ്മിലുള്ള ബന്ധമാണ് ജയ ബച്ചന്‍ മുന്‍പ് പറഞ്ഞ വാക്കുകള്‍ വൈറലാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ക്ലിപ്പ് ‘കോഫി വിത്ത് കരണ്‍’ എന്ന ടോക്ക് ഷോയില്‍ നിന്നുള്ളതാണ്. ആദ്യമായി ജയ ബച്ചന്‍ ഈ ഷോയില്‍ എത്തിയ സമയത്തെ വീഡിയോയാണ് ഇത്.
മകൾ ശ്വേത ബച്ചൻ വിവാഹിതയായതോടെ അമിതാഭിന്‍റെ ജീവിതത്തിൽ ശൂന്യതയുണ്ടായിരുന്നുവെന്ന് ജയ വെളിപ്പെടുത്തി. എന്നാല്‍ ഐശ്വര്യ കുടുംബത്തോടൊപ്പം ചേർന്നപ്പോൾ ശൂന്യത മാറി. “ ഐശ്വര്യ എത്തിയപ്പോള്‍ അദ്ദേഹം സന്തോഷവാനാണ്. ഒരിക്കലും ഐശ്വര്യയെ മരുമകളായി അദ്ദേഹം കണ്ടിട്ടില്ല. ഐശ്വര്യയെ മകളെപ്പോലെയാണ് അദ്ദേഹം എപ്പോഴും കണ്ടിരുന്നത്” എന്നാണ് ജയ പറഞ്ഞത്. ജയയുടെ വാക്കുകൾ അമിതാഭിന്‍റെ ഐശ്വര്യയോടുള്ള സ്നേഹത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. മകൾ ശ്വേതയെ കാണുമ്പോൾ അമിതാഭിന്‍റെ കണ്ണുകളില്‍ ഒരു തിളക്കം ഉണ്ടാകുമായിരുന്നു. അതേ തിളക്കം ഐശ്വര്യയെ കാണുമ്പോഴും ഉണ്ടാകുമെന്ന് ജയ ബച്ചന്‍ പറഞ്ഞു. എന്തായാലും ബച്ചന്‍ കുടുംബത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയാകുന്ന സമയത്ത് തന്നെയാണ് പഴയ വീഡിയോ വൈറലാകുന്നത്. ഇതില്‍ ആരാധകരുടെ വിവിധ പ്രതികരണങ്ങളും ബോളിവുഡ് ഹംഗാമ പോലുള്ള സൈറ്റുകള്‍ നല്‍കിയിട്ടുണ്ട്.