ശരീരഭാരം എളുപ്പം കുറക്കാൻ തണ്ണിമത്തൻ ജ്യൂസ് ഇങ്ങനെ കുടിച്ച് നോക്കൂ
തണ്ണിമത്തൻ ജ്യൂസിൽ നല്ല അളവിൽ വെള്ളം മാത്രമല്ല, ദഹനത്തെ സഹായിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന പോഷകങ്ങളും ഉണ്ട്. നൂറു ഗ്രാം തണ്ണിമത്തൻ ജ്യൂസിൽ 91.45 ഗ്രാം വെള്ളമാണ് അടങ്ങിയിട്ടുള്ളത്. അതിനാൽ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് മികച്ചതാണ് തണ്ണിമത്തൻ ജ്യൂസ്. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ നിർബന്ധമായും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ജ്യൂസുകളിലൊന്നാണ് തണ്ണിമത്തൻ ജ്യൂസ്. വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ജ്യൂസിൽ നല്ല അളവിൽ വെള്ളം മാത്രമല്ല, ദഹനത്തെ സഹായിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന പോഷകങ്ങളും ഉണ്ട്. നൂറു ഗ്രാം തണ്ണിമത്തൻ ജ്യൂസിൽ 91.45 ഗ്രാം വെള്ളമാണ് അടങ്ങിയിട്ടുള്ളത്. അതിനാൽ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് മികച്ചതാണ് തണ്ണിമത്തൻ ജ്യൂസ്.
ഇതിൽ ലൈക്കോപീൻ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാൻ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധ നീലിമ ബിഷ്ത് പറയുന്നു. ഓക്‌സിഡേറ്റീവ് സ്ട്രെസ് ധമനികളിൽ പ്ലാക്ക് രൂപപ്പെടുന്നതിന് കാരണമാകും. ഇത് കൊറോണറി ആർട്ടറി ഡിസീസ്, ഹൃദയാഘാതം എന്നിവയുൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. കൂടാതെ, ഇതിലെ പൊട്ടാസ്യം ഹൃദയാരോഗ്യത്തിനും ഫലപ്രദമാണ്. തണ്ണിമത്തനിലെ ഉയർന്ന ജലാംശവും നാരുകളും ദഹന ആരോഗ്യത്തിന് സഹായിക്കും. തണ്ണിമത്തൻ ജ്യൂസിലെ നാരുകൾ മലബന്ധം തടയുന്നതിനും വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും ഗുണം ചെയ്യും.
തണ്ണിമത്തൻ ജ്യൂസ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഏകദേശം 100 ഗ്രാം തണ്ണിമത്തൻ ജ്യൂസിൽ ഏകദേശം 30 കലോറിയുണ്ടെന്ന് വിദഗ്ധൻ പറയുന്നു. കലോറിയിൽ കുറവായതിനാൽ ധെെര്യമായി കഴിക്കാവുന്ന പഴമാണ് ഇത്. മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സിട്രുലിൻ എന്ന അമിനോ ആസിഡും ഇതിൽ അടങ്ങിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാൻ തണ്ണിമത്തൻ ജ്യൂസ് ഇങ്ങനെ തയ്യാറാക്കാം.
വേണ്ട ചേരുവകൾ
തണ്ണിമത്തൻ ക്യൂബ്സ് 4 കപ്പ്
നാരങ്ങ നീര് 2 ടേബിൾസ്പൂൺ
തേൻ 1 ടീസ്പൂൺ തേൻ
തയ്യാറാക്കുന്ന വിധം
തണ്ണിമത്തൻ ക്യൂബുകൾ ഒരു കപ്പ് വെള്ളം ചേർത്ത് പത്ത് മിനുട്ട് നേരം ഇളക്കുക. ശേഷം അതിലേക്ക് നാരങ്ങ നീരും തേനും ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം കുടിക്കുക.