ജയിലിലുള്ള PFI നേതാക്കക്കളുടെ സ്ഥിതി​ഗതി വിലയിരുത്തി ഇൻ്റലിജൻസ് ബ്യൂറോ

0

ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ടിനെതിരെ പോലീസും കേന്ദ്ര ഏജൻസികളും ഫയൽ ചെയ്ത കേസുകളുടെ സ്ഥിതി​ഗതി വിലയിരുത്തി ഇൻ്റലിജൻസ് ബ്യൂറോ (ഐബി) യോ​ഗം. 2022 സെപ്റ്റംബർ മുതൽ ഫയൽ ചെയ്ത കേസുകളാണ് ഐബി വിളിച്ചു ചേർത്ത സ്റ്റാൻഡിങ് ഫോക്കസ് ഗ്രൂപ്പിൻ്റെയും (എസ്എഫ്ജി) പോലീസിൻ്റെയും എൻഐഎയുടെയും യോഗത്തിൽ വിലയിരുത്തിയത്. ജയിലിൽ കഴിയുന്ന പിഎഫ്ഐ നേതാക്കളെ സന്ദർശിച്ചവരുടെ വിവരങ്ങൾ, ഒളിവിലുള്ളവരോ രാജ്യം വിട്ടുപോയവരോ ആയ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോ​ഗം ചർച്ച ചെയ്തതായാണ് വിവരം. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ എൻഐഎ പിഎഫ്ഐ നേതാക്കൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുന്നതിനായി ബിഹാർ, യുപി, പഞ്ചാബ്, ഗോവ, തമിഴ്നാട്, കർണാടക, കേരള സംസ്ഥാനങ്ങളിൽ പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *