‘രഹസ്യമുറി’ നിറയെ കൂറ്റൻ പാമ്പുകൾ കണ്ട കാഴ്ച്ചക്കാർ ഞെട്ടി

0

ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവികളിൽ ഒന്നാണ് പാമ്പ്. എന്നാൽ, പാമ്പുകളെ ഒരു തരി പോലും പേടിയില്ലാത്ത അനേകം ആളുകളെ നാം കണ്ടിട്ടുണ്ടാകും. എന്തിനേറെ പറയുന്നു, പാമ്പുകളെ തങ്ങളുടെ പെറ്റ് ആയി വളർത്തുന്നവരുമുണ്ട് ഇഷ്ടം പോലെ. പാമ്പുകളോടടൊത്തുള്ള ആളുകളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും.

thereptilezoo ആണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഉര​ഗങ്ങൾക്ക് വേണ്ടിയുള്ള സൂവിൽ നിന്നുള്ള കാഴ്ചയാണ് ഇത് എന്നാണ് കാപ്ഷൻ വായിക്കുമ്പോൾ മനസിലാവുന്നത്. വീഡിയോയിൽ കാണുന്ന കാഴ്ച ആരേയും അമ്പരപ്പിക്കുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല. പ്രത്യേകിച്ചും നിങ്ങൾ പാമ്പുകളെയോ ഇഴജന്തുക്കളെയോ പേടിയുള്ള ആളാണെങ്കിൽ ശരിക്കും ഈ കാഴ്ച നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം.

വീഡിയോയിൽ കാണുന്നത് ഒരു യുവതി ഒരു മഞ്ഞ നിറമുള്ള കൂറ്റൻ പെരുമ്പാമ്പിനെയും ചുമന്ന് പോകുന്നതാണ്. അവർ പോകുന്നത് അടുത്തുള്ള ഒരു മുറിയിലേക്കാണ്. യുവതി അതിനെ ‘രഹസ്യമുറി’ എന്നാണ് വിശേഷിപ്പിക്കുന്നത്. അവർ അതിന്റെ വാതിൽ തുറക്കുന്നതോടെ കാണുന്നത് അനവധിയായ പെരുമ്പാമ്പുകൾ അതിന്റെ അകത്ത് കിടക്കുന്നതാണ്. ആര് കണ്ടാലും ഞെട്ടിപ്പോകും. യുവതി കയ്യിലിരുന്ന പാമ്പിനെ മുറിയിലേക്ക് ഇറക്കി വിടുന്നത് കാണാം. പിന്നീട് ചുറ്റുമുള്ള പാമ്പുകൾക്കിടയിലേക്ക് ഇരിക്കുന്നതും പാമ്പിനെ കാണിച്ച് തരുന്നതും കാണാം.

നിരവധിപ്പേരാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടിരിക്കുന്നത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. യുവതിയുടെ ധൈര്യത്തെ പലരും അഭിനന്ദിച്ചു. ഈ സൂവിലെ പരിചാരികയായി അടുത്തിടെ ചേർന്നതാണ് യുവതി എന്നാണ് കരുതുന്നത്. എന്തായാലും, ഇങ്ങനെയുള്ള ജോലി ചെയ്യാൻ ചെറിയ ധൈര്യമൊന്നും പോരാ എന്ന കാര്യം ഉറപ്പാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *