ഹാഫ് ഡേ ലീവിന് വേണ്ടി യുവതി തന്റെ ബോസിന് അയച്ച മെസ്സേജ് കണ്ട് ചിരിച്ചുപോയി എന്ന് നെറ്റിസൺസ്
പല ഓഫീസുകളിലും ലീവ് കിട്ടൽ അല്പം പ്രയാസമുള്ള കാര്യമാണ്. പെട്ടെന്ന് എടുക്കേണ്ടുന്ന ലീവോ, അല്ലെങ്കിൽ ഹാഫ് ഡേ ലീവോ ഒക്കെയാണെങ്കിൽ പറയുകയേ വേണ്ട. എന്തായാലും, ഒരു ഹാഫ് ഡേ ലീവിന് വേണ്ടി ഒരു യുവതി തന്റെ ബോസിന് അയച്ച മെസേജിന്റെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പ്രാചി എന്ന ഇന്ത്യൻ യുവതിയാണ് തന്റെ മാനേജരോട് ലീവ് ചോദിക്കുന്നത്. അതിൽ പറയുന്നത്, ‘തനിക്ക് ഹാഫ് ഡേ ലീവ് അനുവദിക്കണം’ എന്നാണ്. തന്റെ കുടുംബത്തോടൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് ലീവ് എന്നും അവൾ പറയുന്നുണ്ട്. എന്നാൽ, മാനേജരാവട്ടെ അവളോട് ‘ലീവ് എടുക്കരുത് എന്ന് അപേക്ഷിക്കുകയാണ്. ദയവായി ലീവ് എടുക്കരുത്, പ്ലീസ് , പ്ലീസ് മനസിലാക്കണം’ എന്നാണ് പറയുന്നത്.
എന്നാൽ, യുവതി അതിന് നൽകിയ മറുപടിയാണ് എല്ലാവരെയും ചിരിപ്പിക്കുന്നത്. ‘പ്ലീസ് മാം, ഈ ലീവ് കിട്ടിയില്ലെങ്കിൽ എന്റെ അമ്മ എന്നെ കൊല്ലും’ എന്നാണ് വളരെ സത്യസന്ധമായി യുവതി നൽകുന്ന മറുപടി. പിന്നീട്, എന്ത് മറുപടിയാണ് പ്രാചിക്ക് കിട്ടിയത് എന്ന് അറിയില്ല. പ്രാചി തന്നെയാണ് സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കുവച്ചിരിക്കുന്നത്. 25 വയസ്സായ തൊഴിലാളിയാണെങ്കിലും തനിക്കിപ്പോഴും അമ്മയുടെ പേര് പറഞ്ഞിട്ട് വേണം ഒരു ലീവ് വാങ്ങാൻ എന്നും പ്രാചി കാപ്ഷനിൽ കുറിക്കുന്നുണ്ട്. നിരവധിപ്പേരാണ് പ്രാചിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഒരാൾ കുറിച്ചത്, ‘ഇതുകൊണ്ടാണ് താൻ ലീവ് ചോദിക്കാത്തത്, ലീവ് എടുക്കുന്നു എന്ന് പറയുകയാണ് താൻ സാധാരണയായി ചെയ്യാറുള്ളത്’ എന്നാണ്. എന്തായാലും, യുവതി പറഞ്ഞ കാരണം കൊള്ളാം എന്ന് നിരവധിപ്പേർ കമന്റ് നൽകി.