ആധാർ കാർഡ് ഈ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല
രാജ്യത്തെ ഏതൊരു പൗരന്റെയും പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. 2010-ൽ ഇന്ത്യയിൽ അവതരിപ്പിച്ച ആധാർ കാർഡ്, ഔദ്യോഗികവും വ്യക്തിപരവുമായ വിവിധ കാര്യങ്ങൾക്കായി ഇന്ന് ഉപയോഗിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും രാജ്യത്ത് ആധാർ കാർഡ് ലഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ പോലും ആധാർ കാർഡ് നിർബന്ധമാണ്. എന്നാൽ ആധാർ കാർഡ് എല്ലാ സ്ഥലത്തും ഉപയോഗിക്കാൻ കഴിയില്ല എന്നുള്ള വസ്തുത അറിയാമോ? ചില പ്രത്യേക സാഹചര്യങ്ങളിൽ ആധാർ കാർഡ് സമർപ്പിച്ചിട്ട് കാര്യമില്ല. ഇത് എന്തിനെല്ലാമാണെന്ന് പരിശോധിക്കാം.
1. പാസ്പോർട്ട് അപേക്ഷകൾ
ഇന്ത്യയിൽ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ അഡ്രസ് പ്രൂഫ് നിർബന്ധമാണ്. എന്നാൽ വിലാസം തെളിയിക്കാൻ ആധാർ കാർഡ് സ്വീകരിക്കില്ല. കാരണം, കാർഡിൽ പൂർണമായ വിവരങ്ങൾ അടങ്ങിയിട്ടില്ല എന്നുള്ളതാണ്.
2. ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാനും പാൻ കാർഡ് നേടാനും
ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനും പുതിയ പാൻ കാർഡ് അപേക്ഷകൾക്കും ആധാർ കാർഡ് എൻറോൾമെൻ്റ് ഐഡി സ്വീകാര്യമല്ല. എൻറോൾമെൻ്റ് ഐഡി താൽക്കാലികമായി ഉപയോഗിക്കാമെങ്കിലും, ഇത് ആധാർ കാർഡിന് പകരം വയ്ക്കാൻ കഴിയില്ല എന്നുള്ളത് തന്നെയാണ് കാരണം. രാജ്യത്ത് ഔദ്യോഗികമായ പല ആവശ്യങ്ങൾക്കും ആധാർ കാർഡ് ഒരു സുപ്രധാന രേഖയായി ഉപയോഗിക്കപ്പെടുമെങ്കിലും മുകളിൽ പറഞ്ഞിരിക്കുന്ന സാഹചര്യങ്ങളിൽ ആധാർ കാർഡോ എൻറോൾമെൻ്റ് ഐഡിയോ ഉപയോഗിക്കാൻ സാധിക്കില്ല. അതിന് പരിമിതികളുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആധാറിന് പകരം ഉപയോഗിക്കാൻ കഴിയുന്ന ബദൽ രേഖകൾ ആവശ്യപ്പെട്ടേക്കാം. ഈ രേഖകൾ കൈവശം ഉണ്ടെന്ന് ഉറപ്പാക്കിയിട്ട് മാത്രം ഈ കാര്യങ്ങൾക്കായി ഇറങ്ങുക.