വയനാടിന് കൈത്താങ്ങുമായി കരുനാഗപ്പള്ളി താലൂക്ക് റെഡ് ക്രോസ്സ്
കരുനാഗപ്പള്ളി: വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായകവുമായി കരുനാഗപ്പള്ളി താലൂക്ക് റെഡ് ക്രോസ്സും, കരുനാഗപ്പള്ളി ബ്ലോക്ക് ജൂനിയർ റെഡ് ക്രോസ്സും. ഭഷ്യവസ്തുക്കൾ, മരുന്ന് വസ്ത്രങ്ങൾ, കുടിവെള്ളം, മറ്റു അത്യാവശ്യവസ്തുക്കൾ അടങ്ങിയ വാഹനം വയനാട്ടിലേക്ക് തിരിച്ചു. വാഹനം കരുനാഗപ്പള്ളി എം.എൽ.എ. സി.ആർ.മഹേഷ് ഫ്ലാഗ്ഗ് ഓഫ് ചെയ്തു.
കരുനാഗപ്പള്ളി താലൂക്ക് റെഡ് ക്രോസ്സ് സെക്രട്ടറി കോടിയാട്ടു രാമചന്ദ്രൻപിള്ള, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, തൊടിയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ നജീബ് മണ്ണേൽ, ജൂനിയർ റെഡ് ക്രോസ് കോ-ഓർഡിനേറ്റർ ഹരിലാൽ, ആർ.സനജൻ, സുമംഗല,എൻ.എസ്.അജയകുമാർ, ബി.ചന്ദ്രൻ, ആർ. അജയകുമാർ, ജി.സുരേന്ദ്രൻ, ഷംനടീച്ചർ, ഗീതടീച്ചർ, തഴവ ഗവ: ഹൈ സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റ്സ് തുടങ്ങിയവർ ഫ്ലാഗ്ഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു