പുതിയ പാലം നിർമ്മിക്കുന്നതുവരെ ബെയ്ലി പാലം ഇവിടെയുണ്ടാകും: മേജർ ജനറൽ മാത്യു

0

കൽപ്പറ്റ: വളരെ കുറച്ച് സമയത്തിനുള്ളിൽ ബെയ്ലി പാലം നിർമ്മിച്ചെടുത്തതിൻ്റെ ആത്മവിശ്വസത്തിലാണ് മേജർ ജനറൽ മാത്യുവും സംഘവും. രക്ഷാദൗത്യത്തിന് ഈ പാലം വളരെ സഹായകരമാകും. ചെറിയ സമയത്തിനുള്ളിൽ പാലം നിർമ്മിച്ചെടുത്തതിൽ അഭിമാനമുണ്ട് എന്ന് മേജർ ജനറൽ മാത്യു പറഞ്ഞു.

ബെം​ഗളൂരുവിൽ നിന്ന് എത്തിച്ച സാധനങ്ങൾ ഉപയോ​ഗിച്ചാണ് പാലം നിർമ്മിച്ചെടുത്തത്. മദ്രാസ് എൻജിനീയറിങ്ങ് ​ഗ്രൂപ്പാണ് പാലം നിർമ്മിച്ചത്. ഇന്ത്യൻ ആർമിയുടെ എൻജിനീയറിങ്ങ് ടാസ്ക് ഫോഴ്സാണ് പാലം നിർമ്മിച്ചത്. ഇനി എല്ലാ വാഹനങ്ങൾക്കും അതിലെ കടന്നു പോകാമെന്നും അദ്ദേ​ഹം പറഞ്ഞു.

160 ഓളം എൻജിനീയറിങ്ങ് ടാസ്ക് ഫോഴ്സ് അം​ഗങ്ങളാണ് പാലം നിർമ്മിച്ചത്. ഇനി ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടെങ്കിൽ അവരെ രക്ഷിക്കാനും മൃതദേഹങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടെത്താനും ആയിരിക്കും ആദ്യം പ്രധാന്യം നൽകുക. സൈന്യം ഈ ദൗത്യം തുടരുമെന്നും മേജർ പറഞ്ഞു.

ഇത്തരത്തിൽ പല സ്ഥലങ്ങളിലും സേന പാലം നിർമ്മിക്കാറുണ്ട്. അതേ സമയ പരധിയിൽ ഇവിടെയും നിർമ്മിക്കാൻ സാധിച്ചു. പുതിയൊരു പാലം ഇവിടെ നിർമ്മിക്കും വരെ ഈ പാലം ഇവിടെ തന്നെയുണ്ടാകും എന്നും അദ്ദേഹം ഉറപ്പ് നൽകി. ഏത് ശക്തിയിലുള്ള മഴ വെള്ളപാച്ചിൽ എത്തിയാലും ഒരു പരിധി വരെ ഈ പാലത്തിന് അതിജീവിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *