ട്രാക്കിൽ വെള്ളം കയറി;ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി
തൃശ്ശൂർ: പൂങ്കുന്നം -ഗുരുവായൂർ സെക്ഷനിലെ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി. ഇന്നത്തെ ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ്സ് തൃശൂരിൽ നിന്നാകും പുറപ്പെടുക. ഗുരുവായൂർ-എറണാകുളം പാസഞ്ചർ നാളെ രാവിലെ 7.37 ന് പുതുക്കാട് നിന്ന് പുറപ്പെടും.
തൃശ്ശൂരിൽ മഴ ശക്തമാണ്. അപകടമേഖലയെന്ന് അധികൃതര്‍ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്നാണ് അധികൃതരുടെ നിർദ്ദേശം. ജില്ലയിൽ 144 ക്യാമ്പുകളിലായി 2984 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആകെ 7864 പേരാണ് ക്യാമ്പുകളിലുളളത്. മണലി, കുറുമാലി, കരുവന്നൂര്‍, പുഴകളിലെ ജലനിരപ്പ് അപകടം നിലയുടെ മുകളിലാണ്. ഭാരതപ്പുഴ- ചെറുതുരുത്തി, ആളൂര്‍ എന്നിവ മുന്നറിയിപ്പ് നിലയുടെ മുകളിലുമാണ്. പീച്ചി, വാഴാനി, ചിമ്മിണി, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട്, പൊരിങ്ങല്‍കുത്ത് ഡാമുകളില്‍ നിന്നും ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.
ഓഗസ്റ്റ് രണ്ട് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കടല്‍ക്ഷോഭം ഉണ്ടാവാന്‍ ഇടയുള്ളതിനാല്‍ അപകടമേഖലകളില്‍ നിന്നും മാറി താമസിക്കാന്‍ തയ്യാറാകണമെന്നാണ് നിർദ്ദേശം.