വരാനിരുന്ന ദുരന്തത്തെ പറ്റി വെള്ളാർമല സ്കൂളിലെ വിദ്യാർഥി യാദൃച്ഛികമായി എഴുതിയ കഥ

0

തിരുവനന്തപുരം : ഉരുൾപൊട്ടലിൽ വിറങ്ങലിച്ചു നിൽക്കുന്ന മുണ്ടക്കൈയിലെ വെള്ളാർമല സ്കൂളിലെ വിദ്യാർഥി യാദൃച്ഛികമായി എഴുതിയ കഥ വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ചായിരുന്നു. സ്കൂളിലെ കുട്ടികൾ തയാറാക്കിയ ‘വെള്ളാരങ്കല്ലുകൾ’ എന്ന ഡിജിറ്റൽ മാഗസിനിലെ കഥയിലാണു ഭാവിയിലെ ദുരന്തത്തെക്കുറിച്ച് പരാമർശമുള്ളത്. കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് സമൂഹമാധ്യമത്തിൽ ഈ കഥയെ പരാമർശിച്ച് കുറിപ്പ് പങ്കുവച്ചു. വൻദുരന്തത്തെക്കുറിച്ച് ഒരു കിളി കുട്ടികൾക്ക് മുന്നറിയിപ്പ് നൽകുന്നതാണ് കഥ.

‘‘മഴയായതിനാൽ വെള്ളം കലങ്ങിത്തുടങ്ങി. അതുകൊണ്ട് വെള്ളത്തിൽ ഇറങ്ങേണ്ട എന്ന് അവർ തീരുമാനിച്ചു. അങ്ങനെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കുമ്പോഴാണ് ഒരു കിളി അവിടേക്ക് വന്നത്. ആ കിളി ഒരു വിചിത്രമായിരുന്നു. ആ കിളി സംസാരിക്കുമായിരുന്നു. അത് അവരോട് പറഞ്ഞു. നിങ്ങൾ ഇവിടെനിന്നു വേഗം രക്ഷപ്പെട്ടോ കുട്ടികളെ. ഇവിടെ വലിയൊരു ആപത്തു വരാൻ പോകുന്നു. നിങ്ങൾക്കു രക്ഷപ്പെടണമെങ്കിൽ വേഗം ഇവിടെനിന്ന് ഓടി പൊയ്ക്കോളൂ. എന്ന് പറഞ്ഞിട്ട് ആ കിളി അവിടെനിന്നു പറന്നുപോയി. കിളി പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ലെങ്കിലും അവിടെനിന്നു കുട്ടികൾ ഓടാൻ തുടങ്ങി’’– കഥയിലെ ഒരു ഭാഗം ഇങ്ങനെയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *