കാലാവസ്ഥ പ്രതികൂലം; രാഹുലും പ്രിയങ്കയും ഇന്ന് എത്തില്ല
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും നാളെ വയനാട്ടില്‍ എത്തില്ല. കാലാവസ്ഥ പ്രതികൂലമായതിനാല്‍ പ്രദേശത്തേക്ക് എത്തിച്ചേരാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് സന്ദര്‍ശനം റദ്ദാക്കിയത്. രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദര്‍ശനം റദ്ദാക്കിയ വിവരം അറിയിച്ചത്.