ഒന്നിച്ചുള്ള ചിത്രങ്ങള്‍ പരാജയപ്പെട്ടു, അഭിഷേക്-ഐശ്വര്യ പ്രതിഫലത്തില്‍ മുന്നില്‍ ആര്?
മുംബൈ : ബോളിവുഡില്‍ നിരവധി താരദമ്പതിമാരുണ്ട്. ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട്, അഭിഷേക് ബച്ചന്-ഐശ്വര്യ റായ്, എന്നിവരെല്ലാം അതില്‍ ചിലരാണ്. ഇവരെല്ലാം ഓണ്‍സ്ക്രീന്‍ കെമിസ്ട്രിയുടെ പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവരാണ്. ബോക്സോഫീസില്‍ ഇവരുടെ പെയറാവുമ്പോള് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. എന്നാല്‍ അഭിഷേകിന്റെയും ഐശ്വര്യയുടെയും കാര്യത്തില്‍ അങ്ങനെ പറയാന്‍ സാധിക്കില്ല. ഇവര്‍ ഒന്നിച്ച ചിത്രങ്ങളൊന്നും വിജയമായിട്ടില്ല. ആരാധകര്‍ക്ക് ഇവരെ സ്ക്രീനില്‍ കാണാന്‍ വലിയ താല്പര്യമുണ്ടെങ്കിലും ബോക്സോഫീസിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ്. ഒരു ഡസനിലേറെ ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഒരുമിച്ച് വന്നപ്പോഴെങ്കില് ചിത്രങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ഇരുവരും പ്രണയത്തിലാവുന്നതിന് മുമ്പ് തന്നെ ഒരുമിച്ച് അഭിനയിച്ചിരുന്നു.
ധയ് അക്ഷര്‍ പ്രേം കെ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അഭിഷേകിന്റെ ആദ്യ ചിത്രമായ റെഫ്യൂജി എന്ന ചിത്രം റിലീസ് ആയി മാസങ്ങള്‍ക്കുള്ളില്‍ ആണ് ഈ ചിത്രം റിലീസായത്. പിന്നീട് രണ്ട് ചിത്രങ്ങള്‍ കൂടി ഇവര്‍ ഒരുമിച്ചെത്തിയിരുന്നു. കുച്ച് നാ കഹോ, ഉമ്രാവു ജാന്‍ തുടങ്ങിയ ചിത്രങ്ങളായിരുന്നു അത്. കുച്ച് നാ കഹോ 2003ലും ഉമ്രാവു ജാന്‍ 2006ലുമാണ് റിലീസായത്. എന്നാല്‍ രണ്ട് ചിത്രങ്ങളും പരാജയമായി മാറി. അതേസമയം ഇരുവരും ഒരുമിച്ച് അഭിനയിച്ച ധൂം 2 എന്ന ചിത്രം വമ്പന്‍ ഹിറ്റായി മാറിയിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ഐശ്വര്യ അഭിഷേകിന്റെ പെയര്‍ ആയിരുന്നില്ല. ഹൃത്വിക് റോഷനായിരുന്നു ഈ ചിത്രത്തില്‍ ഐശ്വര്യയ്ക്ക് നായകന്. ബണ്ടി ഓര് ബബ്ലിയില്‍ ഐശ്വര്യയ്ക്ക് ചെറിയ വേഷമുണ്ടായിരുന്നു. ഈ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.
ഇരുവരും ഒരുമിച്ചെത്തിയ ഗുരുവാണ് ഭേദപ്പെട്ട വിജയം നേടിയത്. 2007ലായിരുന്നു ചിത്രം റിലീസായത്. പക്ഷേ ഇതും ശരാശരി വിജയം എന്ന് മാത്രമേ പറയാനാവൂ. ഗുരു റിലീസാവുന്ന സമയത്ത് അഭിഷേകും ഐശ്വര്യയും വിവാഹം കഴിച്ചിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിന് വലിയ പ്രീ റിലീസ് ഹൈപ്പുണ്ടായിരുന്നു. സര്‍ക്കാര്‍ രാജ്, രാവണ്‍ എന്നിങ്ങനെ രണ്ട് ചിത്രങ്ങളിലും അഭിഷേക്-ഐശ്വര്യ ദമ്പതിമാര്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. രണ്ടും ബോക്സോഫീസ് പരാജയങ്ങളായിരുന്നു. എന്നാല്‍ മറ്റ് താരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ ഇവര്‍ക്ക് വിജയ ചിത്രങ്ങളുണ്ടായിരുന്നു. ധൂം, ബ്ലഫ്മാസ്റ്റര്‍, യുവ പോലുള്ളവ വിജയചിത്രങ്ങളായിരുന്നു. യെന്തിരന് പോലുള്ള വിജയ ചിത്രങ്ങള്‍ ഇരുവര്‍ക്കുമുണ്ടായിരുന്നു. ഐശ്വര്യക്ക് അന്താരാഷ്ട്ര തലത്തിലും വിജയ ചിത്രങ്ങളുണ്ടായിരുന്നു. അതേസമയം ദീര്‍ഘകാലമായി ഇരുവരും ഒരുസിനിമയില്‍ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. പത്ത് കോടി രൂപയാണ് ഒരു ചിത്രത്തിന് ഐശ്വര്യയും അഭിഷേക് വാങ്ങുന്ന പ്രതിഫലം. ഇരുവരും ഒരു ചിത്രത്തിലുണ്ടെങ്കില്‍ നിര്‍മാതാവ് 20 കോടി ചെലവിടേണ്ടി വരും.