‘തങ്ങൾ തണലോർമ’ പ്രദർശനം മാറ്റിവച്ചു
മലപ്പുറം : ഇന്ന് ആരംഭിക്കാനിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ശ്രദ്ധാഞ്ജലി പ്രദർശനം ‘തങ്ങൾ തണലോർമ’ മാറ്റിവച്ചു. പ്രതികൂല കാലാവസ്ഥയാണ് കാരണം. മലയാള മനോരമയും മനോരമ ന്യൂസ് ടിവി ചാനലും ചേർന്ന് പാണക്കാട് കൊടപ്പനക്കൽ തറവാട്ടുമുറ്റത്താണ് പ്രദർശനം നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീടു പ്രഖ്യാപിക്കും.