മുടിക്കൊഴിച്ചില്‍ കുറയാൻ 4 വഴികൾ; മുടി മുട്ടറ്റം വളരും

0

മുടിക്കൊഴിച്ചില്‍ ആളൊരു വില്ലനാണ്. പല കാരണങ്ങളാല്‍ ഇവ നമുക്ക് സംഭവിക്കാം. പ്രായമാകുമ്പോള്‍ മുടി കൊഴിഞ്ഞുതുടങ്ങാം, അതെല്ലങ്കില്‍ കാലാവസ്ഥയിലെ സാഹചര്യങ്ങള്‍ ബാധിക്കാം. അങ്ങനെ നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ ഇവയെ നമുക്ക് നേരിടാം. എങ്ങനെ എന്ന് അറിയുമോ? മികച്ച ജീവിതശൈലിയിലൂടെ മുടി വേഗത്തില്‍ വളര്‍ത്താനാവും. അതിലൂടെ മുടിക്കൊഴിച്ചിലിന്റെ അളവും കുറയ്ക്കും. നാല് കാര്യങ്ങളാണ് അതിന് വേണ്ടി ചെയ്യേണ്ടത്. ഇവ കൃത്യമായി ചെയ്താല്‍ മുടി അതിവേഗം വളരും. തീര്‍ച്ചയായും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇത് ഉപകാരപ്പെടും. മുടിക്കൊഴിച്ചില്‍ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. നമ്മളാദ്യം ചെയ്യേണ്ട കാര്യം കഴിക്കുന്ന ഭക്ഷണത്തില്‍ ശ്രദ്ധിക്കുകയാണ്. അനാവശ്യമായ യാതൊന്നും അതിലുണ്ടാവാന്‍ പാടില്ല.

വളരെ ഹെല്‍ത്തിയായിട്ടുള്ള ഭക്ഷണ രീതി നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. പ്രോട്ടീനും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. എന്തൊക്കെയാണ് അതെന്ന് ചോദിച്ചാല്‍ നിങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടാവും. മുട്ടകള്‍, ഓറഞ്ച്, ബെറി പഴങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, ഡ്രൈ ഫ്രൂട്‌സ്, ചിക്കന്‍, ഇലകള്‍ അടക്കമുള്ള പച്ചക്കറികള്‍ എന്നിവയെല്ലാം ധാരാളമായി തന്നെ കഴിക്കാം. ശരീരത്തിന് ആവശ്യമായ പ്രോട്ടീനും വിറ്റാമിനും അതിലൂടെ ലഭിക്കും. നമ്മുടെ മുടിക്കൊഴിച്ചില്‍ അതിലൂടെ കുറയ്ക്കാന്‍ സാധിക്കും. ആരോഗ്യകരമായി ശരീരത്തെ കൊണ്ടുനടന്നാല്‍ നമ്മുടെ മുടിയുടെ ആരോഗ്യത്തെയും സംരക്ഷിക്കാന്‍ സാധിക്കും. മുടിയുടെ വളര്‍ച്ചയ്ക്കായി ചില ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കും. അതില്‍ കഫീല്‍ അടങ്ങുന്ന ഹെയര്‍ പ്രൊഡക്ടുകള്‍ വാങ്ങുക.

ഇത് മുടിക്കൊഴിച്ചിലിനെ തടയും. കാരണം കഫീന്‍ മെറ്റാബോളിസത്തെയും, മുടിയുടെ കോശങ്ങളെ കരുത്തുറ്റതാക്കാനും സഹായിക്കും. നമ്മുടെ ശിരോചര്‍മത്തില്‍ മസാജ് ചെയ്യുന്നതും അതുപോലെ മുടിക്കൊഴിച്ചിലിനെ ഇല്ലാതാക്കും. വേഗത്തില്‍ മുടിവളരാന്‍ ഇത് സഹായിക്കും. നിത്യേന നാല് മിനുട്ടോളം മുടിയില്‍ മസാജ് ചെയ്യുന്നത് മുടി വളരാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ചില വ്യായാമങ്ങളും നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഉപകാരപ്പെടും. കാരണം സ്‌ട്രെസ്സാണ് മുടിക്കൊഴിച്ചിലിന് പ്രധാന കാരണക്കാരനാവുന്നത്. അതുകൊണ്ട് യോഗ ചെയ്യാന്‍ ശീലിക്കു. യോഗ ഒരു ധ്യാനം കൂടിയാണ്. ഇത് സങ്കീര്‍ണായ സാഹചര്യങ്ങളെ കുറച്ച് ടെന്‍ഷന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. അതിലൂടെ മുടിക്കൊഴിച്ചിലിന്റെ വേഗം കുറയ്ക്കാനാവും. നമ്മളെ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുകയും, മുടിവളര്‍ച്ച വര്‍ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് യോഗ ഇനി മുതല്‍ നിര്‍ബന്ധമാക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *