എന്റെ കരച്ചിൽ കണ്ട് ചിരി നിർത്താതെ സുരാജ്; ഗ്രേസ് ആന്റണി അഭിമുഖം

0

എഴുപതുകളിലെ ചില സംഭവങ്ങളെ ചിരിയുടെ രസക്കൂട്ടോടെ അതിമനോഹരമായി അവതരിപ്പിച്ച വെബ് സീരീസാണ് നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത നാഗേന്ദ്രൻസ് ഹണിമൂൺസ്. നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന ചിത്രത്തിൽ ഒരല്പം ഭ്രാന്തുള്ള ലില്ലിക്കുട്ടി എന്ന കഥാപാത്രമായെത്തിയത് നടി ഗ്രേസ് ആന്റണിയാണ്. അപ്രതീക്ഷിതമായി പൊട്ടിച്ചിരിക്കുകയും കരയുകയും കടന്നാക്രമിക്കുകയും ചെയ്യുന്ന ലില്ലിക്കുട്ടിയെ കണ്ടവരെല്ലാം പറഞ്ഞത് മലയാളത്തിന് നഷ്‌ടമായ കൽപന എന്ന ചിരിക്കുടുക്ക തിരിച്ചുവന്നതുപോലെയുണ്ട് എന്നാണ്.

ഗ്രേസ് ആന്റണിയെ ഉർവശിയോടും കൽപനയോടും ബിന്ദു പണിക്കരോടുമൊക്കെ ആരാധകർ ഉപമിക്കുമ്പോഴും ഒരിക്കലും അവരുടെ അഭിനയ മികവിനൊപ്പമെത്താൻ തനിക്ക് കഴിയില്ല എന്നാണ് ഗ്രേസ് ആന്റണി പറയുന്നത്. നാഗേന്ദ്രൻസ് ഹണിമൂൺ കണ്ടിട്ട് ദിലീപ് പറഞ്ഞതും മലയാളത്തിൽ കോമഡി ചെയ്യുന്ന അഭിനേത്രികളുടെ വിടവ് ഗ്രെയ്‌സ് നികത്തി എന്നാണ്. ലില്ലിക്കുട്ടിയെ മലയാളികൾ ഏറ്റെടുത്തതിനൊപ്പം നാഗേന്ദ്രൻസ് ഹണിമൂൺസ് വിജയിച്ചതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് ഗ്രെയ്‌സ് ആൻറണി മനോരമ ഓൺലൈനിനോട് സംവദിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *