അർജുനെ തേടി 11–ാം നാൾ

0

ഷിരൂർ : മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് 11–ാം ദിവസത്തിലേക്ക്. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും ഉച്ചയോടെ ഷിരൂരിൽ എത്തും. ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്. നിലവിൽ ഒഴുക്ക് 6 നോട്സാണ്. 3 നോട്സിനു താഴെ എത്തിയാലെ മുങ്ങൽവിദഗ്ധർക്ക് ഇറങ്ങാനാകൂ. മണ്ണിടിച്ചിലുണ്ടായ ദേശീയപാത–66 ഭാഗികമായി തുറന്നു. വ്യാഴാഴ്ച രാത്രി വാഹനങ്ങൾ കടത്തിവിട്ടു. പകൽ രക്ഷാപ്രവർത്തനം നടക്കുമ്പോൾ വാഹനങ്ങൾ തടയും. ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഷിരൂരിൽ ശക്തമായ കാറ്റും മഴയും തുടരുന്നതു രക്ഷാദൗത്യത്തിനു പ്രതിസന്ധിയാണ്. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു. അതേസമയം, ലോറിക്കകത്ത് അർജുൻ (30) ഉണ്ടോ എന്നു സ്ഥിരീകരിക്കാനായില്ല. ഇന്നലെ പകൽ തെർമൽ ഇമേജിങ് പരിശോധനയിൽ പുഴയ്ക്കടിയിലെ ലോറിക്കകത്തു മനുഷ്യശരീരത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *