വിൻഡോസ് പ്രവർത്തനരഹിതം: ഇൻഡിഗോ 196 ഫ്ലൈറ്റുകൾ റദ്ദാക്കി
ന്യൂഡൽഹി: മൈക്രോസോഫ്റ്റ് വിൻഡോസ് പ്രവർത്തനരഹിതമായതോടെ രാജ്യവ്യാപകമായി 196 വിമാനങ്ങൾ റദ്ദാക്കി ഇൻഡിഗോ. വീണ്ടും ഫ്ലൈറ്റ് ബുക് ചെയ്യുന്നതിനോ പണം തിരിച്ചു നൽകുന്നതിനോ ഉള്ള ഓപ്ഷൻ ഇപ്പോൾ ലഭ്യമല്ലെന്നും ഇൻഡിഗോ വ്യക്തമാക്കി. പ്രശ്നം തങ്ങൾക്ക് പരിഹരിക്കാൻ ആകുന്നതിനും അപ്പുറത്താണെന്നും ഇൻഡിഗോ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ചെക് ഇൻ, ബാഗേജ് കൗണ്ടറുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഡിസ്പ്ലേ ബോർഡുകൾ പോലും പ്രവർത്തനരഹിതമാണ്