ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് ചെളിയിൽ താഴ്ന്നു
ആലപ്പുഴ: തുറവൂർ-അരൂർ പാതയിൽ കെഎസ്ആർടിസി ബസ് ചെളിയിൽ താഴ്ന്നു. പത്തനംതിട്ടയിൽ നിന്ന് എറണാകുളം വഴി കോഴിക്കോട്ടേക്ക് പോയ സൂപ്പർഫാസ്റ്റ് ബസാണ് ചെളി നിറഞ്ഞ കുഴിയിൽ താഴ്ന്നത്. ഇന്ന് രാവിലെയാണ് സംഭവം. ബസ് ഉയർത്താൻ ശ്രമിച്ചെങ്കിലും കഴിയാതായതോടെ യാത്രക്കാരെ മറ്റൊരു ബസിലേക്ക് മാറ്റുകയായിരുന്നു.