സർക്കാർ പദവികൾ ലക്ഷ്യമിട്ട് ഒരു വിഭാഗം മാധ്യമപ്രവർത്തകർ യൂണിയൻ കളിക്കാൻ രംഗത്ത്
പത്രപ്രവർത്തക യൂണിയൻ ഇലക്ഷനിൽ അസാധാരണ കൂട്ടുകെട്ടുകൾ. അമ്പരന്നു മുക്കത്തു വിരൽ വെച്ച് സാധാരണ മാധ്യമപ്രവർത്തകർ.
തിരുവനന്തപുരം: കേരളത്തിലെ പത്രപ്രവർത്തക യൂണിയനിൽ ഇത് തെരഞ്ഞെടുപ്പ് കാലമാണ്. യൂണിയനിൽ പദവികൾ നേടുന്നത് സർക്കാരിൽ മുന്തിയ പദവിക്ക് ഗുണകരനെന്ന് കണ്ടതോടെ അസാധാരണ കൂട്ടുകെട്ടുമായി ഒരു വിഭാഗം മാധൃമപ്രവർത്തകർ രംഗത്തിറങ്ങി. കേരളത്തിലെ പത്രമാധ്യമങ്ങളിലും ഡിജിറ്റലുകളിലും ജോലിചെയ്യുന്ന ചില മാധ്യമപ്രവർത്തകർ തങ്ങളുടെ ലക്ഷ്യം സർക്കാർ പോസ്റ്റുകളിലേക്ക് മാറ്റിയതോടെ അത് യൂണിയൻ ഇലക്ഷനിലും
പ്രതിഫലിക്കുന്നു.
കേരള കോൺഗ്രസ് എം കോട്ടയത്തെ പ്രമുഖ പത്രത്തിലെ രണ്ട് മാധ്യമപ്രവർത്തകരെ ഭരണഘടന സ്ഥാപനങ്ങളിൽ നോമിനേറ്റ് ചെയ്തതോടെ ഇതര പദവികളിലൂടെ തിളങ്ങാനുള്ള മാധ്യമപ്രവർത്തകരുടെ മോഹം ഇരട്ടിച്ചു. ഇതിൽ ഒരാൾ മുമ്പ് ഒരു പ്രസ്ക്ലബ് പ്രസിഡണ്ടായിരുന്നു.കേരളത്തിലെ മറ്റു മാധ്യമങ്ങളെല്ലാം തഴഞ്ഞ് ഒരു മാധ്യമത്തിന് മാത്രം
പ്രാധാന്യം നൽകിയത് കേരളാ കോൺഗ്രസ് മാണിഗ്രൂപ്പിനെതിരെയുള്ള വിമർശനമായി ശക്തിപ്പെടുത്തിയിട്ടുണ്ട്.
ഭരണപക്ഷ ചേരിയുടെ ഭാഗമാകാൻ വെമ്പൽ കൊള്ളുന്ന വിഭാഗം യൂണിയൻ ഇലക്ഷനിൽ ഇടതു പത്രത്തിൻറെ തണലാണ് മത്സരിക്കുന്നത്. തിരുവനന്തപുരത്ത് രൂപം കണ്ട ഈ കൂട്ടുകെട്ടിൽ പ്രമുഖ പത്രത്തിലെ മറ്റ് മാധ്യമപ്രവർത്തകർ അസംതൃപ്തരാണ്. കഴിഞ്ഞ വർഷങ്ങളിൽ മാധ്യമ സമൂഹത്തെ അടച്ചാക്ഷേപിക്കുകയും കടക്കൂ പുറത്ത് എന്ന് പരുഷമായി സംസാരിക്കുകയും ചെയ്യുമ്പോൾ ഭരണപക്ഷത്തിന് എതിരെ ഒരു ചെറുവിരൽ പോലും അനക്കാത്ത പാർട്ടി പത്രത്തിൻറെ ഇംഗിതത്തിന് പ്രമുഖ പത്രത്തെ ചിലരെ വല വീശി പിടിച്ചതാണ് മാധ്യമപ്രവർത്തകരെ അമ്പരപ്പിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിൻറെ മാധ്യമ വിരുദ്ധ നിലപാടിനെതിരെ തിരുവനന്തപുരത്ത് പ്രതിഷേധം നടത്തിയപ്പോൾ വിട്ടുനിന്ന പാർട്ടി പത്ര വിഭാഗമാണ് ഇപ്പോൾ കോട്ടയത്തെ പ്രമുഖ പത്രത്തിൻ്റെ തിരുവനന്തപുരം കാരനായ മാധ്യമപ്രവർത്തകനെ മുന്നിൽ നിർത്തി യൂണിയൻ പിടിക്കാൻ ശ്രമം നടത്തുന്നത്. ഇതിനകം തന്നെ രണ്ടുതവണ മാനേജ്മെന്റിന്റെ അച്ചടക്ക നടപടിക്ക് വിധേയനായ മാധ്യമപ്രവർത്തകനെ സ്ഥാപനത്തിൻറെ അനുമതിയില്ലാതെയാണ് പാർട്ടി തട്ടിയെടുത്ത് സ്വന്തം പാനലിൽ മത്സരിപ്പിക്കുന്നത്.
കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികളായി ബ്യൂറോകളിൽ വാഴുന്ന മറ്റു ചില മാധ്യമപ്രവർത്തകരാണ് ഇത്തരം മത്സരങ്ങൾക്ക് കുടപിടിക്കുന്നത്. ഇത്തരക്കാരുടെ ഒരു അവിശുദ്ധ കൂട്ടുകെട്ട് കോട്ടയം അടക്കമുള്ള ജില്ലകളിലേക്കും വ്യാപിപ്പിച്ചു എന്നതാണ് മാധ്യമപ്രവർത്തകരെ ഞെട്ടിപ്പിക്കുന്നത്.കോട്ടയത്തെ ഒരു ചോക്ലേറ്റ് കുമാരനെ രംഗത്തിറക്കിയത് തന്നെ ഈ ലോബിയാണ്.ചില സ്വകാരൃ സ്ഥാപന ങ്ങളും ബ്ലേഡ് മാഫിയക്കാരും ചില തരികിട രാഷ്ട്രീയക്കാരുമാണ് ഇവരെ സ്പോൺസർ ചെയ്യുന്നത്.ഇത് മാധൃമ മേഖലക്ക് തന്നെ വലിയ അപകടമാണ് വരുത്തിവയ്ക്കുന്നത്