ടാക്‌സികളിലും ‘റെന്റ് എ കാര്‍’ സ്ഥാപനങ്ങളിലും പരിശോധന
മസ്‌കത്ത് : മസ്‌കത്തിൽ കാര്‍ റെന്റല്‍ സ്ഥാപനങ്ങളിലും ഓഫിസുകളിലും ടാക്‌സികളിലും പരിശോധനയുമായി ഗതാഗത, വാര്‍ത്താ വിനിമയ, വിവര സാങ്കേതിക മന്ത്രാലയം. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ഗവര്‍ണറേറ്റിലെ പൗരന്‍മാര്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും ലക്ഷ്യം വച്ചാണ് പരിശോധന.