ഡോ: ബി.ആർ. അംബേദ്ക്കർ സ്റ്റഡീസെൻ്ററിൻ്റെ പ്രവർത്തനങ്ങൾ ശ്ലാഖനീയം: സി.ആർ.മഹേഷ്എം.എൽ.
കരുനാഗപ്പള്ളി: സാംസ്കാരിക ഭൂമികയിൽ ഡോ.ബി ആർ അംബേദ്ക്കർ സ്റ്റഡീസെൻ്റർ &ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾ ശ്ലാ ഖനീയമാണന്നും സംഘടനകൾ എങ്ങനെ നാടിന് പ്രയോജനപ്രധമായി ഇടപെടലുക നടത്താമെന്നതിന് മാതൃകയാണ് ട്രസ്റ്റിൻ്റെ പ്രവർത്തനമെന്നും അദ്ദേഹം അഭിപ്രായപെട്ടു. ഡോ.ബി ആർ അംബേദ്ക്കർ സ്റ്റഡീസെൻ്റർ &ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭ്യ മുഖ്യത്തിൽ കരുനാഗപ്പള്ളി ചാച്ചാജിപബ്ലിക്ക് സ്കൂളിൽ സംഘടിപ്പിച്ച ട്രസ്റ്റിൻ്റെ ആറാമത് വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി.ആർ. മഹേഷ്
ട്രസ്റ്റിന് ആസ്ഥാനമന്ദിരവും ഗ്രന്ഥശാലയും സ്ഥാപിക്കുന്നതിന് വേണ്ട എല്ലാ സഹായവും എം എൽ എ വാഗ്ദാനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ബോബൻ ജി നാഥ് അധ്യക്ഷത വഹിച്ചു.ജന:സെക്രട്ടറി ചൂളൂർ ഷാനി, ഭാരവാഹികളായ വി മോഹൻ ദാസ് ,ആർ സനജൻ, പ്രേം ഭാസിൽ ,അജി ലൗ ലാൻ്റ് ,സീനാ ബഷീർ,അനില ബോബൻ, സുമ മേഴ്സി, തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന യുവജനസമ്മേളനം മുൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ആർ.അരുൺ രാജ് ഉദ്ഘാടനം ചെയ്തു.
ഡോ.ബി ആർ അംബേദ്ക്കർ ഉയർത്തിയ ആശയങ്ങൾ എല്ലാ മത ഗ്രന്ഥങ്ങൾക്കും മുകളിലാണെന്ന് അരുൺ രാജ് അഭിപ്രായപ്പെട്ടു.ഷെഫീക്ക് കാട്ടയ്യം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം റാഷിദ് എ വാഹിദ്, മോളി എസ്.സജീത ഷാനി, പ്രതീഷ് പ്രഭാകരൻ, റെജീന ഇർഷാദ് തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ ബോബൻ ജി നാഥ് പതാക ഉയർത്തി. ഡോ.ബി ആർ അംബേദ്ക്കർസ്റ്റഡീസെൻ്റെർ ഏർപ്പെടുത്തി ആറാമത് പുരസ്കാരവും വിവിധ മേഖലകളിലെ വ്യക്തികൾക്കുള്ള ആദരവും സഹായ വിതരണവും ജൂലൈ 14ന് വൈകിട്ട് 3ന് ഐ എം എ ഹാളിൽ നടക്കും.