സംസ്ഥാന ചലച്ചിത്ര അവാർഡ്: സുധീർ മിശ്ര ജൂറി ചെയർമാൻ
തിരുവനന്തപുരം∙ 2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയിക്കാൻ ഹിന്ദി സംവിധായകന്‍ സുധീർ മിശ്രയെ ജൂറി
ചെയർമാനായി തീരുമാനിച്ചു. സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ എന്നിവരാണ് പ്രാഥമിക വിധി നിർണ സമിതിയുടെ ചെയർമാന്മാർ. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാന്‍ എന്‍.എസ്. മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്.