കൊച്ചിയിൽ സ്കൂൾ ബസിനു തീപിടിച്ചു;കുട്ടികളാരും ബസിൽ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി
കൊച്ചി : നഗരത്തിൽ സ്കൂൾ ബസിനു തീ പിടിച്ചു. കുണ്ടന്നൂർ ജംക്ഷനിലെ എസ്എച്ച് സ്കൂളിന്റെ ബസിലാണു തീപടർന്നത്. അപകട സമയത്തു കുട്ടികളാരും ബസിൽ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.സ്കൂളിലേക്കു കുട്ടികളെ എടുക്കാൻ പോകുമ്പോഴായിരുന്നു സംഭവം.ബസിൽനിന്നു പുക ഉയരുന്നതു കണ്ടു ഡ്രൈവർ പുറത്തിറങ്ങി. ഈ സമയം ഇതിലൂടെ കടന്നുപോയ കുടിവെള്ള ടാങ്കറിൽനിന്നു ബസിലേക്കു വെള്ളമൊഴിച്ചു. അഗ്നിശമന സേനയെത്തിയാണു തീ നിയന്ത്രണവിധേയമാക്കിയത്. ബസ് മുഴുവനായും കത്തിനശിച്ചു.