രാജ്യത്തെ കേബിൾ ടിവി സേവനങ്ങളുടെ നിരക്ക് പരിധി പിൻവലിച്ച് കേന്ദ്രസർക്കാർ
കേബിൾ ടിവി സേവനങ്ങളുടെ നിരക്ക് തീരുമാനിക്കാൻ ഏർപ്പെടുത്തിയ പരിധി കേന്ദ്രസർക്കാർ പിൻവലിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ പരിധി ഒഴിവാക്കിയത്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് നാല് വർഷം മുൻപ് ഏർപ്പെടുത്തിയ കേബിൾ ടിവി, ഡിടിഎച്ച് നിരക്ക്( നെറ്റ്വർക്ക് കപ്പാസിറ്റി സീലിംഗ് ), ഒഴിവാക്കിക്കൊണ്ട് വിജ്ഞാപനം പുറത്തിറക്കിയത്.
വിപണിയിലെ സാഹചര്യം അനുസരിച്ച് ഇനിമുതൽ കമ്പനികൾക്ക് നിരക്ക് തീരുമാനിക്കാൻ സാധിക്കും. ടിവി ചാനലുകൾ കാണുന്നതിന് ഇതോടെ ഉപഭോക്താക്കൾക്ക് ചെലവേറും എന്ന കാര്യത്തിലും സംശയം ഇല്ല. നികുതി ഉൾപ്പെടെ രാജ്യത്ത് 153 രൂപയ്ക്ക് 200 ചാനലുകൾ ലഭിച്ചിരുന്നു.
ഇനിമുതൽ ഈ 160 രൂപ നൽകിയാൽ 200 ചാനലുകളിൽ കൂടുതൽ ആവശ്യമുണ്ടെങ്കിൽ അതും ലഭ്യമായിരുന്നു. 160 രൂപയായി എല്ലാ സൗജന്യ ചാനലുകൾക്കും ഉപയോഗിക്കാത്ത പ്രതിമാസം അടയ്ക്കേണ്ട പരമാവധി തുക നിജപ്പെടുത്തുകയും ചെയ്തിരുന്നു. 130 രൂപയ്ക്ക് 200 ചാനലുകൾ നികുതി കൂടാതെ നൽകണം എന്ന വ്യവസ്ഥയാണ് ഇപ്പോൾ എടുത്തുകളഞ്ഞിരിക്കുന്നത്.
90 ദിവസത്തിനുള്ളിൽ പുതിയ ഭേദഗതി നിലവിൽ വരുന്നതോടെ സേവനതാദൾക്കും കമ്പനികൾക്കും ഇഷ്ടമുള്ള നിരക്ക് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ സാധിക്കും. അതേസമയം ട്രായ് യുടെ അവകാശ വാദം അനുസരിച്ച് പുതിയ താരിഫ് നിരക്കുകൾ ഉപഭോക്താക്കൾക്ക് ഗുണകരമാകും എന്നാണ് പറയുന്നത്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ നിരക്കുകൾ എത്ര ഉയർന്നതാണെങ്കിലും കമ്പനികൾ അത് പ്രസിദ്ധീകരിച്ചാൽ മാത്രം മതിയെന്നാണ് പറയുന്നത്