അന്താരാഷ്ട്ര അവയക്കച്ചവട സംഘം: ഡോക്ടറടക്കം 7 പേർ അറസ്റ്റിൽ
ഡൽഹി : അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിലായി. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്നിരുന്ന അപ്പോളോ ആശുപത്രിയിലെ സർജനായ ഡോക്ടർ വിജയകുമാരിയടക്കം 7 പേരെയാണ് പൊലീസ് പിടികൂടിയത്. 2019 മുതൽ അവയവക്കച്ചവടത്തിൽ ഏർപ്പെട്ട സംഘത്തിന് ബംഗ്ലാദേശിൽ ബന്ധങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. അവയവം ദാനം ചെയ്തവരും സ്വീകർത്താക്കളും ബംഗ്ലാദേശിൽ നിന്നായിരുന്നെന്നും പൊലീസ് പറഞ്ഞു.