എം എ യൂസഫലിയുടെ പഴയ വിമാനം വിൽപനയ്ക്ക്

0

എം എ യൂസഫലിയുടെ പഴയ വിമാനം വിൽപനയ്ക്ക്. യൂസഫലി പുതിയ വിമാനം വാങ്ങിയതിന് പിന്നാലെയാണ് അദ്ദേഹം തന്റെ പഴയ വിമാനം വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. സ്വകാര്യ ജെറ്റ് വിമാനങ്ങൾ വിൽക്കാനും വാങ്ങാനും സഹായിക്കുന്ന സ്റ്റാന്റൺ‌ ആന്റ് പാർട്ട്ണേഴ്സ് ഏവിയേഷൻ എന്ന കമ്പനിയാണ് യൂസഫലിയുടെ പഴയ വിമാനം വിൽപനക്ക് ആയി പല സൈറ്റുകളിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

2016 ലാണ് യൂസഫലി ​ഗൾ‌ഫ് സ്ട്രീം എന്ന വിമാനം വാങ്ങിയത്. അന്ന് ഏകദേം 350 കോടി രൂപയിൽ കൂടുതലായിരുന്നു ഈ വിമാനത്തിന്റെ വില. ലെ​ഗസി 650 എന്ന വിമാനത്തിന് ശേഷമാണ് യൂസഫലി ​ഗൾഫ് സ്ട്രീം 550 എന്ന വിമാനം വാങ്ങിയത്.

അമേരിക്കയിലെ വെർജീനിയ ആസ്ഥാനമാക്കിയുള്ള ജനറൽ ഡൈനാമിക്സിന്റെ ഉടമസ്ഥതയിലുള്ള ​ഗൾഫ് സ്ട്രീം എയറോസ്പെയ്സാണ് വിമാനത്തിന്റെ നിർമാതാക്കൾ. 16 യാത്രക്കാരെ വരെ ഈ വിമാനത്തിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും. ഇതുവരെ 3065. 11 മണിക്കൂർ വിമാനം പറന്നിട്ടുണ്ട്. റോൾ‌സ് റോയ്സിന്റെ ബി ആർ 710 സി4 – 11 എന്ന എഞ്ചിനാണ് ഉപയോ​ഗിക്കുന്നത്.

ഏകദേശം 483 കോടിയോളം രൂപ വിലയുള്ള ജി 600 എന്ന വിമാനം കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു യൂസഫലി വാങ്ങിയത്. ടി 7 വൈ എം എ എന്ന രജിസ്ട്രേഷനിലുള്ള വിമാനം ​ഗൾഫ് സ്ട്രീം കമ്പനി നിർമിച്ചിറക്കിയത് 2023 ഡിസംബറിലാണ്. 6600 നോട്ടിക്കൽ മൈൽ വരെ ഈ വിമാനത്തിന് പറക്കാനാകും. വേ​ഗം 0. 925 മാക്കും. പുതിയ വിമാനത്തിൽ 19 പേർക്ക് വരെ സഞ്ചരിക്കാനാവും . പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ എ‍ഞ്ചിനാണ് ഈ വിമാനത്തിൽ ഉപയോഗിക്കുന്നത്.

അതേ സമയം, ശതകോടീശ്വരന്മാരായ മലയാളികളിൽ എം എ യൂസഫലി വീണ്ടും ഒന്നാമത് എത്തിയിരുന്നു. ഫോബ്സ് മാസികയാണ് 2024 ലെ ആ​ഗോള അതി സമ്പന്നരുടെ പട്ടിക പുറത്തുവിട്ടത്. 7. 6 ബില്യൺ ഡോളർ ആസ്തിയോടെയാണ് ലുലു ​ഗ്രൂപ്പ് ഉടമ എം എ യൂസഫലി മലയാളികളിൽ ഒന്നാമനായത്. ആ​ഗോള തലത്തിൽ കഴിഞ്ഞ വർഷത്തെ 497 ാം സ്ഥാനത്ത് നിന്ന് 344 ാം സ്ഥാനത്തേക്ക് അദ്ദേഹം ഉയർന്നു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *