ശിവകാശിയിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം: 2 മരണം

0

വിരുദുനഗർ : ശിവകാശിക്ക് സമീപം പടക്കനിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. കലയാർകുറിശ്ശിയിലെ സുപ്രിം എന്ന സ്വകാര്യ പടക്ക നിർമാണശാലയിലാണ് രാവിലെ സ്‌ഫോടനമുണ്ടായത്. പരുക്കേറ്റ രണ്ടു പേരെ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പടക്ക നിർമാണ ശാലയിലെ തൊഴിലാളികളായ മാരിയപ്പൻ (45), മുത്തുമുരുകൻ (45) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മറ്റു രണ്ടു പേർ സ്ത്രീകളാണ്. സ്ഫോടനത്തിൽ പടക്ക നിർമാണ ശാലയിലെ ഒരു നിർമാണ യൂണിറ്റ് പൂർണമായും തകർന്നു. പടക്ക നിർമാണത്തിനിടെയുണ്ടായ പാകപ്പിഴയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസത്തിനിടെ മേഖലയിൽ നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *