കൺസഷൻ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയുടെ യാത്ര ചോദ്യം ചെയ്ത ബസ് കണ്ടക്ടർക്ക് മർദനം
കോട്ടയം : യൂണിഫോമും കൺസഷൻ ഐഡി കാർഡുമില്ലാതെ സ്റ്റുഡന്റ്സ് കൺസഷൻ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയുടെ യാത്ര ചോദ്യം ചെയ്ത ബസ് കണ്ടക്ടർക്ക് മർദനം. മാളികക്കടവ് – കോട്ടയം റൂട്ടിലോടുന്ന ബസിന്റെ കണ്ടക്ടർ പ്രദീപിനാണ് മർദനമേറ്റത്. പെൺകുട്ടി ബസിൽനിന്ന് ഇറങ്ങിയശേഷം സഹോദരനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി കണ്ടക്ടറെ മർദിക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കണ്ടക്ടറെ മർദിച്ചതിനു യുവാക്കൾക്കെതിരെ കേസെടുത്തു. പെൺകുട്ടിയോടു മോശമായി പെരുമാറിയതിനെതിരെ കണ്ടക്ടറുടെ പേരിൽ പോക്സോ വകുപ്പു പ്രകാരം ചിങ്ങവനം പൊലീസ് കേസെടുത്തു.