ഭർത്താവിനെ കത്രിക ഉപയോഗിച്ചു കുത്തിക്കൊന്ന കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ

0

ഉത്തർപ്രദേശ് : ഭർത്താവിനെ കത്രിക ഉപയോഗിച്ചു കുത്തിക്കൊന്ന കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഇവർ തമ്മിലുള്ള ബന്ധം കണ്ടെത്തിയതോടെ ആയിരുന്നു കൊലപാതകം. ജൂലൈ ഒന്നിനു രാത്രിയിലാണ് നോയിഡയിലെ ശുചീകരണ തൊഴിലാളിയായ മഹേഷ് കൊല്ലപ്പെട്ടത്. മൃതദേഹം ശുചിമുറിയുടെ മേല്‍ക്കൂരയിൽ ഒളിപ്പിച്ചു കടന്നുകളയാനാണു പ്രതികൾ ശ്രമിച്ചത്. ഒരാഴ്ചയ്ക്കുശേഷമാണ് മഹേഷിന്റെ ഭാര്യ പൂജ, സുഹൃത്ത് പ്രഹ്ലാദ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്.

ഒരേ നാട്ടുകാരായ പൂജയും പ്രഹ്ലാദും നേരത്തേ പ്രണയത്തിലായിരുന്നു. വിവാഹശേഷം ഭർത്താവ് മഹേഷിനൊപ്പം പൂജ ജോലി ആവശ്യങ്ങൾക്കായി നോയിഡയിലെ ബിറോൻഡയിലേക്കു താമസം മാറി. ഇതേ സ്ഥലത്തേക്കു പ്രഹ്ലാദും ജോലിതേടി എത്തി. സുരക്ഷാ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ച പ്രഹ്ലാദ്, നിരന്തരം പൂജയെ സന്ദർശിക്കാറുണ്ടായിരുന്നു.

ജൂലൈ ഒന്നിനു മഹേഷ് വീട്ടിലില്ലാതിരുന്ന സമയത്തു പൂജയെ കാണാനെത്തിയ ഇയാൾ, അപ്രതീക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയ മഹേഷിനു മുന്നിൽ പെടുകയായിരുന്നു. ബന്ധം പുറത്തറിയുമെന്ന ഭയത്തിൽ ഇരുവരും കത്രിക ഉപയോഗിച്ച് ഭർത്താവിനെ ആക്രമിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *