കെഎസ്ഇബിയുടെ അനാസ്ഥ കരുനാഗപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു
കരുനാഗപ്പള്ളി: കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.
ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
വീടിന് സമീപത്തുള്ള ചതുപ്പില്‍ സലാമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സഹോദരിയും സുഹൃത്തും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചു. അതിനിടയില്‍ ഇവര്‍ക്കും വൈദ്യുതാഘാതമേറ്റു. പ്രദേശവാസികള്‍ ഓടിയെത്തി മുളങ്കമ്പ് ഉപയോഗിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. അബ്ദുല്‍സലാമിനെ ഉടന്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ ര്ക്ഷിക്കാനായില്ല. തെങ്ങിന്റെ ഓല എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍ ചവിട്ടിയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്.
അബ്ദുല്‍ സലാമിന്റെ കാലില്‍ വൈദ്യുതി കമ്പി ചുറ്റിയ നിലയിലായിരുന്നു. മൃതദേഹം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.