കേരളത്തിൽ അഞ്ച് ദിവസത്തെ രോ​​​ഗവിവര കണക്ക് പുറത്തുവിട്ട് ആരോ​ഗ്യ വകുപ്പ്

0

തിരുവനന്തപുരം: കേരളത്തിൽ അഞ്ച് ദിവസത്തെ രോ​​​ഗവിവര കണക്ക് പുറത്തുവിട്ട് ആരോ​ഗ്യ വകുപ്പ്. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സതേടിയത് 11,438 പേരാണ്. അഞ്ച് ദിവസത്തിനിടെ 493 ‍ ഡെങ്കി കേസുകൾ, 69 എലിപ്പനി കേസുകൾ, 158 എച്ച്1 എൻ1 കേസുകൾ, 6 വെസ്റ്റ് നൈൽ കേസുകൾ എന്നിങ്ങനെയാണ് രോ​ഗ വിവര കണക്കുകൾ.കഴിഞ്ഞ ദിവസങ്ങളിൽ‌ ആരോ​ഗ്യ വകുപ്പ് പനി കണക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല. ഇന്നലെ മാത്രം 109 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി ബാധിച്ച് ഇന്നലെ മൂന്ന് പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്.

ജൂലായ് മാസം ഇതുവരെ 50000 ത്തിലധികം പേർ പനി ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടി. പനി ബാധിതരുടെ എണ്ണം ​ഗണ്യമായി ഉയർന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ മാത്രം 25 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഒരു മരണവും ഉണ്ടായി. 693 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോട ചികിത്സയിലുണ്ട്.

69 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 39 പേർ രോ​ഗ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. അഞ്ച് ദിവസത്തിനിടെ 64 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 486 പേർ ചികിത്സയിലുണ്ട്. 158 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതുമായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. പനി ബാധിതരുടെ എണ്ണം ഉയരുന്നതോടെ അതീവജാഗ്രത തുടരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *