400 നേടി പക്ഷെ മറ്റൊരിടത്താണെന്ന് മാത്രം: ബ്രിട്ടനെ ചാരി ബിജെപിയെ ട്രോളി തരൂർ
ന്യൂഡല്‍ഹി: യുകെ പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ മിന്നും വിജയത്തില്‍ ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ‘ഒടുക്കം അത് സംഭവിച്ചു, പക്ഷെ മറ്റൊരു രാജ്യത്താണ് എന്നു മാത്രം’ എന്നാണ് ലേബര്‍ പാര്‍ട്ടിയുടെ 412 സീറ്റിലെ വിജയത്തെ ശശി തരൂര്‍ ബിജെപിക്കെതിരെ ആയുധമാക്കിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റില്‍ വിജയിച്ച് എന്‍ഡിഎ സഖ്യം 400 കടക്കുമെന്നായിരുന്നു നേതാക്കളുടെ അവകാശവാദം.