ഓച്ചിറ ബ്ലോക്ക് – ഞാറ്റുവേലച്ചന്തയും കർഷക സഭയും
ഓച്ചിറ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ഞാറ്റുവേലച്ചന്തയുടെയും കർഷക സഭയുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് ഗീതാകുമാരി നിർവഹിച്ചു. വികസനകാര്യ സമിതി ചെയർപേഴ്സൺ ഷെർളി ശ്രീകുമാർ അധ്യക്ഷയായ ചടങ്ങിൽ ക്ഷേമകാര്യ സമിതി ചെയർമാൻ രാജീവ് സ്വാഗതം ആശംസിച്ചു.
തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സദാശിവൻ, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാമചന്ദ്രൻ, ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനിമോൾ, ഓച്ചിറ ബ്ലോക്ക് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുൽഫിയ ഷെറിൻ, അംഗങ്ങളായ സുരേഷ് താനുവേലി, സ്മിത, സുനിത അശോക്, കൃഷി അസിസ്റ്റൻറ് ഡയറക്ടർ റീന, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീർ ഹുസൈൻ തുടങ്ങിയവർ ആശംസകൾ നേർന്നു. വിവിധ കൃഷി ഓഫീസർമാരുടെ നേതൃത്വത്തിൽ കാർഷിക വിപണിയും സംഘടിപ്പിച്ചു.