തിരുനല്ലൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
പൂച്ചാക്കൽ : പള്ളിപ്പുറം തിരുനല്ലൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. ആറന്മുള കടക്കിലേത്ത് മണ്ണിൽ ജസ്റ്റിൻ സെബാസ്റ്റ്യൻ (23) എന്നയാളാണു മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. ബുധനാഴ്ച അർധരാത്രിയായിരുന്നു അപകടം.
ചേർത്തല താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ജസ്റ്റിൻ സെബാസ്റ്റ്യൻ ഇന്നലെയാണു മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ഫാർമസിസ്റ്റായ ജസ്റ്റിൻ ജോലി കഴിഞ്ഞു ബൈക്കിൽ അരൂക്കുറ്റി വഴി ആറന്മുളയിലെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം.