ഈ രാശിക്കാർക്ക് ഭാഗ്യവാരം, സമ്പൂർണ സൂര്യരാശി ഫലം

0

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ):

പൊതുവേ ഈശ്വരാധീനം ഉള്ളകാലമാണ്. വസ്തു സംബന്ധമായ നിക്ഷേപങ്ങൾ നടത്തും. ശുഭവാര്‍ത്തകള്‍ നിങ്ങളെ തേടിയെത്താം. എല്ലാ ജോലികളിലും താല്‍പര്യം കാണിക്കാനും നല്ല രീതിയില്‍ ചെയ്തു തീര്‍ക്കാനും സാധിക്കും. ചില മോശം ചിന്തകള്‍ മനസിനെ അലട്ടാം. പരീക്ഷയിൽ ഉന്നത വിജയം നേടും. ചിലരെ കണ്ടുമുട്ടുന്നത് ബിസിനസില്‍ ഗുണകരമായി വരാം.

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ):

മാനസികമായി സമാധാനം തോന്നും. വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിന് നിങ്ങള്‍ ഊന്നല്‍ നല്‍കും. ഉന്നത വ്യക്തികളെ കണ്ട ശേഷം ഗുണകരമായ മാറ്റങ്ങൾ. വാഹനവുമായി ബന്ധപ്പെട്ട അധിക ചെലവ് വരാം. ബന്ധുക്കളുമായി നല്ല ബന്ധം സൂക്ഷിക്കുക. കുടുംബത്തോടൊപ്പം വിനോദ കാര്യങ്ങളില്‍ പങ്കു കൊള്ളും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ):

ആഘോഷങ്ങളുടെ തിരക്കിലായിരിക്കും നിങ്ങള്‍. ചില ജോലികളിലെ വിജയം അവയില്‍ താല്‍പര്യം വര്‍ധിപ്പിക്കാം. മത്സര പരീക്ഷയിൽ വിജയം നേടും. കുടുംബാന്തരീക്ഷം നന്നായി പോകാം. ആരോഗ്യനില തൃപ്തികരം. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. പ്രതീക്ഷിക്കാത്ത ചെലവുകൾ വന്നു ചേരും. അന്യദേശത്തു നിന്ന് നാട്ടിലേക്ക് പോകാൻ അനുമതി ലഭിക്കും.

കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ):

ഏറെ നാളായി തുടര്‍ന്നിരുന്ന ചില തടസങ്ങള്‍ മാറും. ആത്മസംതൃപ്തി തോന്നാം. രാഷ്ട്രീയ- സാമൂഹിക കാര്യങ്ങളില്‍ സംഭാവനകള്‍ ചെയ്യും. അടുത്ത സുഹൃത്തുക്കളിൽ തന്നെ ചതിക്കുന്നവർ ഉണ്ടാകാം എന്ന ഓർമ വേണം. കരിയറിനോടുള്ള അശ്രദ്ധ ഭാവിയിൽ പ്രശ്നം ഉണ്ടാക്കാം. കുടുംബബന്ധം കൂടുതല്‍ ഊഷ്മളമായി തീരും.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

ആഘോഷങ്ങളുടെ തിരക്കിലായിരിക്കും നിങ്ങള്‍. ചില ജോലികളിലെ വിജയം അവയില്‍ താല്‍പര്യം വര്‍ധിപ്പിക്കാം. മത്സരാധിഷ്ഠിത മേഖലയില്‍ വിജയ സാധ്യത. ചിലരെ കണ്ടുമുട്ടുന്നത് ബിസിനസില്‍ ഗുണകരമായി വരാം. കുടുംബാന്തരീക്ഷം നന്നായി പോകും. ആരോഗ്യനില തൃപ്തികരം ആണ്. ധാരാളം യാത്രകൾ ചെയ്യേണ്ടതായി വരാം. സാമ്പത്തിക നില മെച്ചപ്പെടും.

കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ):

ഭാഗ്യമുള്ള വാരം ആണ്. പുതിയ വരുമാന മാർഗങ്ങള്‍ തുറന്നു കിട്ടും. ദീര്‍ഘകാലമായി നിലനിന്നിരുന്ന ഉത്കണ്ഠ നീങ്ങും. പുതിയ വാഹനം വാങ്ങാൻ സാധിക്കും എതിരാളികളുടെ നീക്കം ശ്രദ്ധിക്കുക. നിസ്സാര കാര്യങ്ങളില്‍ വഴക്കുണ്ടാകാം. മക്കളുമായി സമയം ചെലവിടാൻ കഴിയും. പങ്കാളിയെകൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാകും. പുണ്യകർമങ്ങളിൽ പങ്കെടുക്കും.

തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ):

നല്ല മനശാന്തി ഉള്ള വാരം ആണിത്. പ്രവർത്തന രംഗത്ത് മുഴുവൻ സമയവും വെറുതെ കളയാതെ പ്രയോജനപ്പെടുത്തും. പുതിയ വീടോ വസ്തുവോ വാങ്ങാൻ കഴിയും. പരിശ്രമത്തിന് അനുസരിച്ച് ഫലമുണ്ടാകും. ദാമ്പത്യ ബന്ധം മധുരമായി തുടരും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. സുഹൃത്തുക്കളോടൊപ്പം ഉല്ലാസ യാത്രയിൽ പങ്കെടുക്കും.

വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

ശുഭാപ്തി വിശ്വാസം നിങ്ങള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കും. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ ആഹ്ളാദകരമായ പെരുമാറ്റം മറ്റുള്ളവര്‍ക്ക് പ്രശ്നമായി തോന്നാം. വീട്ടില്‍ നിസാര കാര്യങ്ങളുടെ പേരില്‍ പങ്കാളിയുമായി തെറ്റിദ്ധാരണ ഉണ്ടാകാം. ആരോഗ്യനില തൃപ്തികരം. ദൈവാധീനമുള്ള കാലമായതിനാൽ വലിയ ദോഷങ്ങൾ ഒന്നും ഉണ്ടാകില്ല.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ):

എന്തും നേരിടാനുള്ള ധൈര്യം ഉണ്ടാകും. താല്‍പര്യമുള്ള കാര്യങ്ങൾക്കായി സമയം ചെലവിടും. ആത്മീയ ചടങ്ങിൽ കുടുംബവും ഒത്ത് പങ്കെടുക്കും. വീട്ടിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ആരോഗ്യനില തൃപ്തികരം ആണ്. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ നൽകുക. പുതിയ വിഷയങ്ങൾ പഠിക്കാൻ ആരംഭിക്കും. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ):

പേരും പെരുമയും വര്‍ധിക്കും. ആത്മീയകാര്യങ്ങളില്‍ താല്‍പര്യം കൂടും. വാഹനവുമായോ വീടുമായോ ബന്ധപ്പെട്ട പേപ്പറുകള്‍ കൃത്യമായി സൂക്ഷിക്കുക. ബിസിനസില്‍ നഷ്ടം വരാം. കുടുംബ ജീവിതം ഊഷ്മളമാകും. അകലെയുള്ള മക്കളോടൊപ്പം കഴിയാനുള്ള സാഹചര്യം ഉണ്ടാകും. പുതിയ ബിസിനസ് തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് കാലം അനുകൂലമാണ്.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ):

നിങ്ങളുടെ സവിശേഷമായ കഴിവുകളെ മെച്ചപ്പെടുത്തുന്നതിന് പരിശ്രമിച്ചാൽ സാധിക്കുന്ന കാലമാണ്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ ഉന്നതവിജയം പ്രതീക്ഷിക്കാം. ചിലപ്പോള്‍ കുടുംബാംഗങ്ങളില്‍ നിന്ന് വരെ പ്രശ്നമുണ്ടാകാം. തീർഥയാത്രയിൽ പങ്കെടുക്കും. ആരോഗ്യനില തൃപ്തികരം ആണ്. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടത്താൻ സാധിക്കും.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ):

നിങ്ങളുടെ കഴിവ് ഉപയോഗിച്ച് ഏറ്റെടുത്ത കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തു തീര്‍ക്കാൻ സാധിക്കും. വീട്ടില്‍ സുഹൃത്തുക്കളോ അതിഥികളോ വരാം. വിദ്യാര്‍ഥികള്‍ പഠനസംബന്ധമായ കാര്യങ്ങളില്‍ കൂടുതൽ ശ്രദ്ധിക്കുക. ബിസിനസ് പതിയെ മെച്ചപ്പെട്ടുവരും. ദൈവാധീനം കുറഞ്ഞ കാലമായതിനാൽ പ്രാർഥനകൾ മുടങ്ങാതെ നടത്തുക. പുതിയ വാഹനം സ്വന്തമാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *