തെലങ്കാന എംഎൽഎയുടെ പേരിലുണ്ടായിരുന്; 1.2 കിലോഗ്രാം സ്വർണ ബിസ്കറ്റ് പിടിച്ചെടുത്തു ഇഡി

0

തെലങ്കാന  : ഹൈദരാബാദിലെ പട്ടാഞ്ചെരു നിയമസഭാ മണ്ഡലത്തിലെ ബിആർഎസ് എംഎൽഎ ഗുഡാം മഹിപാൽ റെഡ്ഡിയുടെ പേരിലുണ്ടായിരുന്ന 1.2 കിലോഗ്രാം സ്വർണ ബിസ്കറ്റ് കണ്ടുകെട്ടി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് ഇഡി നടപടി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പട്ടാഞ്ചെരു ബ്രാഞ്ചിൽ മഹിപാൽ റെഡ്ഡിക്ക് ഉണ്ടായിരുന്ന അക്കൗണ്ടിലെ ലോക്കറിലാണ് സ്വർണ ബിസ്കറ്റ് ഉണ്ടായിരുന്നത്. ഏകദേശം ഒരു കോടി രൂപയുടെ സ്വർണമാണ് കണ്ടുകെട്ടിയതെന്ന് ഇഡി വ്യക്തമാക്കി. സ്വർണ ബിസ്കറ്റ് വാങ്ങിയതിന് തെളിവായി യാതാരു രേഖകളും ഇല്ല.

സ്വർണം കണ്ടുകെട്ടിയതിന് പുറമെ എംഎൽഎയുടെ പേരിലുള്ള നൂറോളം റിയൽ എസ്റ്റേറ്റ് വസ്തുക്കളുടെ രേഖകളും ഇഡി മരവിപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എംഎൽഎക്ക് പുറമെ അദ്ദേഹത്തിൻെറ മകൻ വിക്രം റെഡ്ഡി, സഹോദരൻ മധുസൂദൻ റെഡ്ഡി, മറ്റ് ചില ബന്ധുക്കൾ എന്നിവരുടെ പേരിലുള്ള റിയൽ എസ്റ്റേറ്റ് വസ്തുവകകളും മരവിപ്പിച്ചതിൽ ഉൾപ്പെടുന്നു.

മഹിപാൽ റെഡ്ഡിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ അന്വേഷണം നടന്നിരുന്നു. ഫോറൻസിക് പരിശോധനയുടെ ഭാഗമായി എംഎൽഎയുടെയും മകൻെറയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് എംഎൽഎക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്ന് പട്ടാഞ്ചെരു പോലീസ് തയ്യാറാക്കിയ എഫ്ഐആറിനെ തുടർന്നാണ് എംഎൽക്കെതിരെ ആദ്യം അന്വേഷണം തുടങ്ങുന്നത്. പിന്നീട് തുടരന്വേഷണം ഇഡി ഏറ്റെടുക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *