മലപ്പുറത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിന്റെ ബോണറ്റ് പൂർണമായി കത്തി നശിച്ചു
മലപ്പുറം: മലപ്പുറത്ത് അകമ്പാടിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്നവർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം രാവിലെയാണ് സംഭവം നടന്നത്. കോരംകോട് സ്വദേശി ഗോപാലകൃഷ്ണന്റെ കാറിനാണ് തീ പിടിച്ചത്. നിലമ്പൂർ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പെട്രോൾ ടാങ്കിന് നേരിയ ചോർച്ച ഉണ്ടായിരുന്നതായും പറയുന്നു. ബോണറ്റ് പൂർണമായി കത്തി നശിച്ചു.