എസ്എഫ്ഐയെ ന്യായീകരിച്ച്; മുഖ്യമന്ത്രി പിണറായിവിജയൻ

0

തിരുവനന്തപുരം : കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ സഭയില്‍ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷവും. വിഷയം എം.വിൻസെന്റ് എംഎല്‍എയാണ് അടിയന്തരപ്രമേയ നോട്ടിസ് ആയി നല്‍കിയത്. എസ്എഫ്ഐയെ പൂര്‍ണമായി ന്യായീകരിക്കുന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചത്. എസ്എഫ്‌ഐ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനത്തിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനമാണെന്നും അതിനെ അധിക്ഷേപിക്കാനുള്ള നടപടികളാണു നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ന്ന് എകെജി സെന്റര്‍ ആക്രമണവും ഗാന്ധി ചിത്രം തകര്‍ത്തതും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. എസ്എഫ്‌ഐക്കാര്‍ ആയതുകൊണ്ടു മാത്രം 35 പേര്‍ കൊല്ലപ്പെട്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കെഎസ്‌യുവിന് അത്തരം ചരിത്രം പറയാനുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. വയനാട് ഡിസിസി ഓഫിസില്‍ ഗാന്ധിചിത്രം തകര്‍ത്തത് ആരാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസംഗം ക്യാംപസുകളില്‍ അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ നല്‍കുന്ന രാഷ്ട്രീയ പിന്തുണയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിമര്‍ശിച്ചു. ഏത് ഇരുണ്ട യുഗത്തിലാണു നിങ്ങള്‍ ജീവിക്കുന്നതെന്നും സതീശന്‍ ചോദിച്ചു. എല്ലാ കോളജുകളിലും എസ്എഫ്‌ഐക്ക് ഇടിമുറികളുണ്ടെന്ന് എ.വിന്‍സെന്റ് വിമര്‍ശിച്ചു. പ്രത്യയശാസ്ത്രത്തിന്റെ അല്ല, ഇടിമുറിയുടെ അടിസ്ഥാനത്തിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തനമെന്നും വിന്‍സെന്റ് പറഞ്ഞു. പരാതിയില്ലെന്ന് സാന്‍ജോസിനെ കൊണ്ട് എഴുതി വാങ്ങിച്ചത് റെക്കോര്‍ഡ് ചെയ്തു. പൊലീസുകാര്‍ നോക്കി നില്‍ക്കെ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും വിന്‍സെന്റ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *