കോവളത്ത് അമ്മായിയമ്മയും മരുമകനും മരിച്ച നിലയിൽ
തിരുവനന്തപുരം : കോവളം വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വർണം റോഡിൽ വാടക വീട്ടിൽ അമ്മായിയമ്മയെയും മരുമകനെയും മരിച്ച നിലയിൽ കണ്ടെത്തി. ശ്യാമള (76), സാബുലാൽ (50) എന്നിവരാണ് മരിച്ചത്.
രാവിലെ ഏഴരയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സാബുലാലിന്റെ ഭാര്യ ഒരു മാസം മുൻപ് മരിച്ചിരുന്നു.