ഗബ്രിയുമായുള്ള ബന്ധത്തെക്കുറിച്ച് ജാസ്മിൻ

0

ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനം കേട്ട കോമ്പോയാണ് ജാസ്മിന്റെയും ​ഗബ്രിയുടെയും. ഇവർ തമ്മിൽ സൗഹൃദമാണോ പ്രണയമാണോ എന്നാണ് ബിബി ഹൗസിനകത്ത് ഉള്ളവരും പ്രേക്ഷകരും ചോദിച്ചിരുന്നത്. എന്നാൽ‌ ജാസ്മിനും ​ഗബ്രിയും ഇതിന് വ്യക്തമായ മറുപടി കൊടുത്തിരുന്നില്ല. സൈന സൗത്തിന് നൽകിയ അഭിമുഖത്തിൽ ​ഗബ്രിയുമായുള്ള ബന്ധത്തെക്കുറിച്ച് പറയുകയാണ് ജാസ്മിൻ. തങ്ങളുടെ ബന്ധം ഫേയ്ക്കല്ലെന്ന് ജാസ്മിൻ പറയുന്നു. തങ്ങൾ തമ്മിൽ നോർമലി ഉണ്ടായ ബോണ്ട് ആണെന്നും താരം പറയുന്നു. ​ഗബ്രിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ജാസ്മിൻ പറഞ്ഞത് ഇങ്ങനെ ഞാനും ഗബ്രിയും അല്ല ശരിക്കും കൂട്ടായത്.

ഞാൻ രതീഷ് ഇക്ക, നോറ, ഗബ്രി ആയിരുന്നു. അതിൽ നിന്ന് രതീഷിക്കയും നോറയും പോവുകയാണ് ചെയ്തത്. പിന്നെ ഉണ്ടായത് ഞാനും ഗബ്രിയുമാണ്. അവിടെ നിന്നാണ് ഈ ഫ്രണ്ട്ഷിപ്പ്, ഈ സ്‌നേഹം ഞങ്ങൾക്കിടയിലുണ്ടായത്. എന്റെ ഒരു കാരക്ടർ എന്ന് വെച്ചാൽ എനിക്ക് കംഫർട്ട് ആവുന്നവരോട് പെട്ടെന്ന് അടുക്കും. ഈ സെയിം സാധനമാണ് ഞാൻ ഗബ്രിയിൽ കണ്ടത്. ഇത്രയും പേർക്കിടയിൽ ഞങ്ങൾ എങ്ങനെയോ കണ്ടക്ട് ആയി. അതിനെ നിങ്ങൾ വിശദീകരിക്കണമെന്ന് പറഞ്ഞാൽ എനിക്ക് അറയില്ല. ഇത് പ്ലാനിംഗ് ആണെന്ന് പറയുന്നവരുണ്ട്, ഫേയ്ക്ക് ആണന്ന് പറയുന്നവരുണ്ട്. ഫേയ്ക്ക് ആണെന്ന് പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ഇത്രയും വന്നിട്ട് പോലും അവൻ എന്നെയോ ഞാൻ അവനെയോ വിട്ടുകൊടുക്കാൻ തയ്യാറല്ല, വിട്ടുകൊടുക്കുകയുമില്ല. അതിനകത്ത് ഉണ്ട്.

ഞങ്ങൾ ഫേയ്ക്കല്ല എന്നത്. ചിന്തിക്കുന്നവർക്ക് അത് മനസ്സിലാവും. പിന്നെ നമ്മൾ പ്ലാൻ ചെയ്തിട്ടാണെന്ന്. പ്ലാൻ ചെയ്തിട്ടാണെങ്കിൽ വൈൽഡ് കാർഡ് ഉൾപ്പെടെ നമ്മളോട് പറയുകയാണ് നിങ്ങളുടെ ഈ സ്ട്രാറ്റർജി ഇവിടെ വർക്കാവുന്നില്ല മക്കളേ എന്ന് പറയുമ്പോൾ നമ്മൾ എന്ത് ചെയ്യും. സെറ്റാവില്ലാ എന്ന് പറഞ്ഞ് നമ്മൾ പിരിയും. അല്ല ഇത് ഞങ്ങൾ തമ്മിൽ നോർമലി ഉണ്ടായ ബോണ്ട് ആണ്. ഞങ്ങൾ എത്ര ശ്രമിച്ചിട്ടും മിണ്ടാതിരിക്കാൻ പറ്റിയുല്ല. എനിക്ക് ഒരു പ്രശ്‌നം വരുമ്പോൾ അവനെ നിൽക്കുന്നുള്ളൂ, അവനെ മാത്രമെ ഞാൻ കണ്ടിട്ടുള്ളൂ. അവനൊരു കാര്യം വരുമ്പോൾ ഞാനുണ്ട്, ജാസ്മിൻ പറയുന്നു.

അത്ത ഇറങ്ങാൻ നേരത്ത് പറഞ്ഞത് നീയല്ലേ അവിടെ പോയാൽ കോമ്പോ ഒന്നും നോക്കില്ലെന്ന് നീ എന്താ അവിടെ ചെയ്‌തേന്ന്, ശരിക്കും ഇതൊരു കോമ്പോ അല്ല, ഞാൻ അത് വിശദികരിച്ചാലും ഞാനത് വെള്ളപൂശുന്നതായിട്ടെ തോന്നുള്ളൂ. നമുക്ക് ആരു ഇല്ലാത്ത സമയത്ത് നമ്മുടെ കയ്യിൽ ഒരാൾ പിടിക്കുമ്പോൾ നമുക്കത് ആശ്വാസമാകും. എനിക്ക് പറ്റി പോയ തെറ്റ് എന്ന് ഞാൻ പറയുന്നത് എനിക്ക് പറ്റിപ്പോയത് ഗബ്രി എന്ന തെറ്റല്ല. ഗബ്രിയുമായുള്ള ഫ്രണ്ട്ഷിപ്പോ, അവൻ എന്റെ കൂടെ നിന്നതോ ഞാൻ അവന്റെ കൂടെ നിന്നതോ ഒന്നും എനിക്ക് തെറ്റല്ല. ഈ ലോകം മുഴുവൻ എനിക്കെതിരെ വന്ന് പറഞ്ഞാലും എനിക്കത് തെറ്റല്ല, ജാസ്മിൻ പറയുന്നു. എനിക്ക് പറ്റി തെറ്റ് എന്ന് ഞാൻ പറയുന്നത് ഞാൻ അവിടെ ഭയങ്കര കൺഫ്യൂസ്ഡ് ആയിരുന്നു, ജാസ്മിൻ പറയുന്നു.

കൺഫ്യൂസ്ഡ് ആയിരിക്കുന്ന സമയത്ത് ഞാൻ കുറെ സാധനങ്ങൾ തെറ്റിദ്ധരിച്ചിരുന്നു. അതൊരിക്കലും ഗബ്രിയുടെ കൂടെയിരിക്കുന്നതോ ഗബ്രിയോട് മിണ്ടുന്നതോ അവനും ഞാനും മിണ്ടയത് കൊണ്ടാണ് അത് പറ്റിയത് അതൊന്നും എനിക്കൊരു തെറ്റല്ല, ജാസ്മിൻ പറയുന്നു. കുറെ പേർ ഞങ്ങളുടെ അടുത്ത് അവിടെ നിന്ന് പറയുന്നുണ്ട് നിങ്ങൾ തമ്മിൽ പ്രേമമാണ്, ഇഷ്ടമാണ് എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്‌നമേ ഇപ്പോൾ ഉള്ളൂവെന്നാണ്. ഞങ്ങൾക്കത് പറയാൻ പറ്റില്ല. കാരണം എനിക്കാണെങ്കിലും അവനാണെങ്കിലും ചിന്തിരക്കുമ്പോൾ കുറേ കാര്യങ്ങളുണ്ട്. ഞാൻ കയറിയ സമയത്തെ ഗബ്രിയോട് പറഞ്ഞിരുന്നു എനിക്ക് ഇങ്ങനൊരു റിലേഷൻഷിപ്പ് ഉണ്ടെന്ന്. എനിക്ക് ബാക്കിയുള്ളവരോട് പറയേണ്ട.

ഞാൻ ഗബ്രിയോട് നുണ പറഞ്ഞിട്ട് ബാക്കിയുള്ളവരോടാണ് കള്ളം പറയുന്നതെങ്കിൽ ഈ പറയുന്നതിൽ ഒരു കഴമ്പുണ്ട്. ഞാൻ പറയേണ്ടത് ആരോടാണ് അവനോടാണ്, എനിക്ക് അവനെയാണ് വിശ്വാസം. അവന്റെയടുത്ത് ഈ സാധനങ്ങളൊക്കെ പറഞ്ഞുകഴിഞ്ഞ് ഒരു സ്റ്റേജ് കഴിയുമ്പോൾ എനിക്ക് അറിയാൻ പാടില്ല, എനിക്ക് അവനോട് ഇഷ്ടം ഉണ്ട്. ആ ഇഷ്ടം പ്രേമമാണോ ഫ്രണ്ട്ഷിപ്പ് ആണോ എന്ന് എനിക്കറിയില്ല ജാസ്മിൻ പറയുന്നു. ആ ഇഷ്ടം പ്രേമമാകരുത് എന്നരീതിൽ ഞാൻ പിടിച്ചുവെയ്ക്കുന്നുണ്ട് ജാസ്മിൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *