ഹിജ്റ പുതുവർഷം: യുഎഇ, ഒമാൻ രാജ്യങ്ങളിൽ ഞായറാഴ്ച പൊതു അവധി

0

ദുബായ്: ഹിജ്റ പുതുവർഷം പ്രമാണിച്ച് ഈ മാസം ഏഴ് (ഞായറാഴ്ച) യുഎഇയിലെ സ്വകാര്യമേഖലയ്‌ക്ക് ശമ്പളത്തോടുകൂടിയ പൊതു അവധി പ്രഖ്യാപിച്ചു. മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയമാണ് മുഹറം ഒന്നിന് അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ സര്‍ക്കാര്‍, പൊതു, സ്വകാര്യ മേഖലയ്‌ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഹിജ്‌റ വര്‍ഷം 1446ന്റെ ആരംഭമായിരിക്കും അന്ന്.

ഒമാനിലും ഞായാറാഴ്ച പൊതുഅവധിയായിരിക്കും. രാജ്യത്തെ സര്‍ക്കാര്‍, പൊതു, സ്വകാര്യ മേഖലയ്‌ക്കാണ് പൊതു അവധി പ്രഖ്യാപിച്ചത്. ഹിജ്‌റ വര്‍ഷത്തിലെ അവസാന മാസമായ ദുല്‍ഹിജ്ജയുടെ മാസപ്പിറവി ജൂണ്‍ എട്ടിനായിരുന്നു ദര്‍ശിച്ചതെന്നും അതുകൊണ്ട് ജൂലൈ ഏഴ് ആയിരിക്കും മുഹറം ഒന്നെന്ന് ഔഖാഫ്, മതകാര്യ വകുപ്പ് മന്ത്രാലയം അറിയിച്ചു. മാസപ്പിറവി ദൃശ്യമായാല്‍ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ. ശനിയാഴ്ച രാത്രി മാസപ്പിറവി കണ്ടില്ലെങ്കില്‍ തിങ്കളാഴ്ചയായിരിക്കും പൊതു അവധി.

ഇസ്ലാം മത വിശ്വസികള്‍ പിന്‍തുടര്‍ന്നു പോരുന്ന ചാന്ദ്ര കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തെയാണ് ഇസ്ലാമിക പുതുവര്‍ഷം അല്ലെങ്കില്‍ ഹിജ്‌റി ന്യൂ ഇയര്‍ എന്ന് വിശേഷിപ്പിക്കുന്നത്. സാധാരണ ഗതിയില്‍ 354 അല്ലെങ്കില്‍ 355 ദിവസങ്ങളാണ് ഒരു ഹിജ്‌റ വര്‍ഷത്തില്‍ ഉണ്ടാവാറ്. ഗ്രിഗോറിയന്‍ കലണ്ടറിനെ അപേക്ഷിച്ച് 11 ദിവസം കുറവാണ് ചാന്ദ്ര കലണ്ടറില്‍. മുഹറം മുതല്‍ തുടങ്ങുന്ന ഇസ്ലാമിക പുതുവര്‍ഷം ദുല്‍ഹിജ്ജയില്‍ അവസാനിക്കുന്നു.

റമദാന് ശേഷം ഏറ്റവും കൂടുതല്‍ പവിത്രമായ മാസമാണ് മുഹറം എന്നാണ് വിശ്വസിക്കപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ ദുല്‍ഹിജ്ജയിലാണ് വിശ്വാസികള്‍ ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ആഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ആഴ്ചയാണ് ഈ വര്‍ഷം ഇസ്ലാമിക പുതുവര്‍ഷം തുടങ്ങുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *