ജൂലൈയിൽ ഈ രാശിക്കാര്‍ക്ക് രാജകീയ ജീവിതം
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ സംഭവിക്കാറുണ്ടെന്ന് എല്ലാവര്ക്കും അറിയാം. ഇത് ഏതൊരു രാശിക്കാരെയും സംബന്ധിച്ച് നിര്‍ണായകമായ കാര്യങ്ങള്‍. ഒരു നിശ്ചിത കാലയളവിന് ശേഷമാണ് ഓരോ ഗ്രഹങ്ങളും ഇത്തരത്തില്‍ രാശിമാറ്റം നടത്താറുള്ളത്. അതിലൂടെ ശുഭയോഗങ്ങളും രാജയോഗങ്ങളും സൃഷ്ടിക്കപ്പെടാറുണ്ട്. ഇപ്പോള്‍ ശുക്രനും ബുധനും ചേര്‍ന്ന് ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കാന്‍ പോവുകയാണ്. ജൂലൈയില്‍ ഗ്രഹങ്ങളുടെ രാജാവായി അറിയപ്പെടുന്ന സൂര്യന് കര്‍ക്കടകത്തിലേക്ക് പ്രവേശിക്കും. അതുപോലെ ശുക്രനും ജൂലായ് മാസം കര്‍ക്കടകത്തിലേക്ക് എത്തും. ഇതിലൂടെയാണ് ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കപ്പെടുക. ഇതിലൂടെ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. അത് ആരൊക്കെയാണെന്ന് നോക്കാം.
കര്‍ക്കടകം : ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങള്‍ കര്‍ക്കടകം രാശിക്കാരെ തേടിയെത്തും. ഇവര്‍ക്ക് ശുക്രാദിത്യ രാജയോഗത്താല്‍ രാജകീയ ജീവിതം തന്നെ ലഭിക്കും. എന്തുകാര്യത്തിലും ഇവര്‍ക്ക് നേട്ടങ്ങള്‍ മാത്രം ലഭിക്കും. സുവര്‍ണ കാലം ഇവരുടെ ജീവിതത്തില്‍ ആരംഭിച്ചിരിക്കുകയാണ്. ബിസിനസുകാരാണെങ്കില്‍ ലാഭം പല മടങ്ങായി തിരികെ ലഭിക്കും.
ബിസിനസില്‍ വലിയ വളര്‍ച്ച കൈവരിക്കാനാവും. എന്തുകാര്യത്തിലും ഭാഗ്യം ഇവര്‍ക്കൊപ്പമുണ്ടാവും. കാരണം ഈ രാജയോഗം കര്‍ക്കടകം രാശിക്കാരുടെ ലഗ്ന ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ നിങ്ങളുടെ ആത്മവിശ്വാസത്തില്‍ കാര്യമായ വര്‍ധനവുണ്ടാകും. അതുപോലെ വ്യക്തിത്വത്തില്‍ മാറ്റമുണ്ടാവും. അവിവാഹിതരാണെങ്കില്‍ തീര്‍ച്ചയായും വിവാഹം നടക്കും. എന്തുകാര്യത്തിലും ലാഭ നേട്ടങ്ങളുണ്ടാവും.
തുലാം : തൊട്ടതെല്ലാം പൊന്നാവുന്ന കാലയളവാണ് തുലാം രാശിക്കാര്‍ക്ക് മുന്നില്‍ വന്നെത്തുക. ശുക്രാദിത്യ രാജയോഗത്തെ തുടര്‍ന്ന് വലിയ നേട്ടങ്ങള്‍ പലതും തുലാം രാശിക്കാര്‍ക്ക് ലഭിക്കും. സമ്പത്തില്‍ പല മടങ്ങിന്റെ വര്‍ധനവുണ്ടാകും. ഖജനാവില്‍ പണം വന്ന് നിറയും. അടിപൊളി നേട്ടങ്ങളായിരിക്കും തുലാം രാശിക്കാര്‍ക്ക് ലഭിക്കുന്നതെല്ലാം. കാരണം തുലാം രാശിയുടെ കര്‍മ ഭാവത്തിലാണ് ഈ രാജയോഗം സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്.